കാലിക്കറ്റ് സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് ഒരു മാസത്തിനകം നടത്തണം; കർശന നിർദേശവുമായി ഹൈകോടതി

കൊച്ചി: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് ഒരു മാസത്തിനകം നടത്തണമെന്ന് ഹൈകോടതി സെനറ്റിലെ എം.എസ്.എഫ് അംഗങ്ങൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാമിന്‍റെ ഉത്തരവ്.

സർവകലാശാലയും വൈസ് ചാൻസലറും മനഃപൂർവം തെരഞ്ഞെടുപ്പ് വൈകിപ്പിക്കുകയാണെന്ന് എം.എസ്.എഫ് അംഗങ്ങൾ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സിൻഡിക്കേറ്റിലേക്ക് ചാൻസലറുടെ നോമിനിയെ നൽകേണ്ടതുണ്ട്. ഇതുവരെ നോമിനിയെ നൽകാത്തതാണ് തെരഞ്ഞെടുപ്പ് വൈകാൻ കാരണം. മറ്റ് നേട്ടത്തിനായി തെരഞ്ഞെടുപ്പ് വൈകിപ്പിച്ചില്ലെന്നും സർവകലാശാലയും വൈസ് ചാൻസലറും ഹൈകോടതിയിൽ വ്യക്തമാക്കി. 

Tags:    
News Summary - Calicut University Syndicate Election to be held within one month; High Court with strict instructions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.