കോട്ടക്കല്‍: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സെന്റിനറി വാര്‍ഷിക മഹാസമ്മേളനത്തിന്റെ വിളംബരം ആയുര്വേദനഗരിയായ കോട്ടക്കലില്‍ ശനിയാഴ്ച നടക്കും. പതിനായിരത്തോളം പണ്ഡിതന്മാരുടെയും കാല്‍ലക്ഷത്തിലധികം പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ വൈകീട്ട് നാലിന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് മഹാസമ്മേളന പ്രഖ്യാപനം നടത്തും. സമ്മേളനം കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.
വിളംബരസമ്മേളന പതാക പുത്തൂർ പാടത്ത് സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിര്‍ മുസ്ലിയാര് ഉയര്‍ത്തി. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ജഅ്ഫർ തുറാബ് പാണക്കാട്, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി കല്ലറക്കൽ, സയ്യിദ് സൈനുൽ ആബിദീൻ മൂച്ചിക്കൽ, ഇബ്രാഹിം ബാഖവി മേൽമുറി, അലി ബാഖവി ആറ്റുപുറം, അബ്ദുൽനാസർ ഹാജി ഓമച്ചപ്പുഴ, ബാവ ഹാജി സ്വാഗതമാട്, പറവണ്ണ അബ്ദുറസാഖ് മുസ്ലിയാർ, അലവി സഖാഫി കൊളത്തൂര്‍, ഊരകം അബ്ദുറഹ്മാന് സഖാഫി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, സുലൈമാൻ ഇന്ത്യനൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.