സൈബര്‍ പാര്‍ക്കില്‍ ജോലി വാഗ്ദാനം  ചെയ്ത് ലക്ഷങ്ങള്‍ തട്ടിയയാള്‍ പിടിയില്‍

കോഴിക്കോട്: സൈബര്‍ പാര്‍ക്കില്‍  ജോലി വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍. ഹൈകോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യമെടുത്ത് മുങ്ങിനടക്കുകയായിരുന്ന കണ്ണൂര്‍ സ്വദേശി നിയാസ് എന്ന പിടികിട്ടാപുള്ളിയാണ് ടൗണ്‍ പൊലീസിന്‍െറ പിടിയിലായത്. ബഷീര്‍ റോഡില്‍ സാപ് എന്ന പേരില്‍ 2013 മുതല്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തിവരുകയായിരുന്നു. ഇവിടെ പഠിക്കാന്‍ ചേരുന്നവര്‍ക്ക് 10,000 രൂപ സ്റ്റൈപ്പന്‍ഡും പഠനം കഴിഞ്ഞാല്‍ സൈബര്‍ പാര്‍ക്കില്‍ സ്ഥിരം ജോലിയും ഉറപ്പ് നല്‍കിയായിരുന്നു വഞ്ചന. ഒരു വിദ്യാര്‍ഥിയില്‍നിന്ന് 80,000 രൂപ വീതം വാങ്ങിയിരുന്നു. നൂറോളം വിദ്യാര്‍ഥികള്‍ ഇങ്ങനെ പണം നല്‍കിയതായി പൊലീസ് പറയുന്നു. 

കോഴ്സ് തുടങ്ങി ഒരു മാസം കഴിഞ്ഞതോടെ ഇയാള്‍ പണവുമായി മുങ്ങി. തട്ടിപ്പ് മനസ്സിലാക്കിയ രക്ഷിതാക്കള്‍ വഴിയില്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇതോടെ ടൗണ്‍ സ്റ്റേഷനിലും മെഡിക്കല്‍ കോളജ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തു. കേസെടുത്തത് മനസ്സിലാക്കിയതോടെ ഇയാള്‍ ബംഗളൂരുവില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. തട്ടിപ്പ് നടത്തി മുങ്ങിയ ഇയാള്‍ ഹൈകോടതിയില്‍ മൂന്നുലക്ഷം രൂപ കെട്ടിവെച്ച് മുന്‍കൂര്‍ ജാമ്യമെടുത്ത് വീണ്ടും മുങ്ങി. മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണമെന്ന കോടതി വ്യവസ്ഥ പാലിക്കാതെ മുങ്ങിയതിനാല്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.  ഇതിനിടെ ടൗണ്‍ സ്റ്റേഷനിലെ സി.പി.ഒമാരായ ജയചന്ദ്രന്‍, സജില്‍കുമാര്‍ എന്നിവര്‍ കണ്ണൂര്‍ ചക്കരക്കല്ലിലെ സഹോദരിയുടെ വീട്ടില്‍ അന്വേഷിച്ചത്തെിയപ്പോഴാണ് ഇയാളെ കണ്ടത്തെിയത്. നിരവധി ജോലിക്കാരുമായി വന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സാഹസികമായി പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. 
 

Tags:    
News Summary - calicut cyber park fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.