വീടിൻെറ പ്ലാൻ ക്രമപ്പെടുത്താനുള്ള കെ.എം.ഷാജിയുടെ അപേക്ഷ തള്ളി

കോഴിക്കോാട്​: വീടിൻെറ പ്ലാൻ ക്രമപ്പെടുത്താനുള്ള കെ.എം ഷാജിയുടെ അപേക്ഷ തള്ളി. അപേക്ഷയിൽ പിഴവുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട്​​ കോർപ്പറേഷൻ നടപടി. പിഴവുകൾ നികത്തി വീണ്ടും അപേക്ഷ സമർപ്പിക്കണമെന്ന്​ കോർപ്പറേഷൻ ഷാജിയോട്​ നിർദേശിച്ചു. അനധികൃത നിർമാണം കണ്ടെത്തിയ കോർപ്പറേഷൻ കെ.എം ഷാജിക്ക്​ നേരത്തെ നോട്ടീസ്​ നൽകിയിരുന്നു.

കെ.എം ഷാജിയുടെ വീട്​ ക്രമപ്പെടുത്താനുള്ള അപേക്ഷ പരിഗണിക്കുമെന്ന്​ കോഴിക്കോട്​ കോർപ്പറേഷൻ വ്യക്​തമാക്കിയിരുന്നു. അ​നു​മ​തി​യി​ല്ലാ​തെ 2,300 ച​തു​ര​ശ്ര അ​ടി​യി​ല്‍ നി​ര്‍മാ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെന്നാണ്​ കണക്കാക്കുന്നത്​.

ഇത്​ ക്രമപ്പെടുത്താൻ 1.38 ലക്ഷം നികുതിയും 15,000 രൂപ പിഴയും അടക്കേണ്ടി വരുമെന്ന സൂചന കോർപ്പറേഷൻ അധികൃതർ നൽകിയിരുന്നു.

Tags:    
News Summary - Calicut Corporation On K.M Shaji illegal construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.