ലോക കേരളസഭ: സി.പി.എമ്മിൻെറ ഫണ്ട് കണ്ടെത്തല്‍ പരിപാടിയെന്ന്​ വി. മുരളീധരൻ

ന്യൂഡല്‍ഹി: കേരളത്തിൽ നടക്കുന്ന ലോക കേരളസഭ സി.പി.എമ്മി​ന്​ ഫണ്ട്​ കണ്ടെത്താനുള്ള പരിപാടിയായി മാറിയെന്ന്​ ക േന്ദ്രമന്ത്രി വി.മുരളീധരന്‍. വിദേശകാര്യ വകുപ്പുമായി ആലോചിക്കാതെയാണ്​ പരിപാടി നടത്തുന്നത്​. പ്രവാസികൾക്ക്​ വേണ്ടത്​ സമ്മേളന പരിപാടികളല്ലെന്നും അദ്ദേഹം വിമർശിച്ചു. പൗരത്വ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതില് ‍ പ്രതിഷേധിച്ച്​ ലോക കേരളസഭയുടെ പ്രതിനിധിസമ്മേളനത്തില്‍ പ​ങ്കെടുക്കില്ലെന്നും വി.മുരളീധരന്‍ വ്യക്തമാക്കി.

ലോകകേരളസഭ ഭൂലോക തട്ടിപ്പാണ്. കഴിഞ്ഞ സമ്മേളനത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയിട്ടില്ല. ഭരണഘടനയെ വെല്ലുവിളിക്കുന്ന സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ 16 കോടി രൂപ ഊരാളുങ്കല്‍ സൊസൈറ്റിക്കു നല്‍കിയാണ് സഭക്ക്​ വേണ്ടി വേദിയൊരുക്കിയത്. തിരുവനന്തപുരത്ത് മറ്റ് ഹാളുകളില്‍ പരിപാടി നടത്താമായിരുന്നില്ലേയെന്നും മുരളീധരന്‍ ചോദിച്ചു.

അതിനിടെ, പ്രതിപക്ഷം ബഹിഷ്കരിച്ച ലോക കേരള സഭയെ അഭിനന്ദിച്ച്​ രാഹുല്‍ ഗാന്ധി അയച്ച കത്ത്​ മുഖ്യമന്ത്രി പിണറായി വിജയൻ ട്വിറ്ററിലൂടെ പുറത്തുവിട്ടത്​ വിവാദമായി. എം.പി എന്ന നിലയിൽ ​രാഹുൽ നേരത്തെ അയച്ച കത്ത്​ മുഖ്യമന്ത്രി ദുരുപയോഗം ചെയ്​തതാണെന്ന്​ പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.

Tags:    
News Summary - Cabinet Minister V Muraleedharan Boycott Lok Kerala Sabha - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.