വസന്തക​ുമാറി​െൻറ ഭാര്യക്ക്​ സ്​ഥിരംജോലി, ക​ുടുംബത്തിന്​ വീടും 25 ലക്ഷവും

തിരുവനന്തപുരം: ജമ്മു-കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വസന്തകുമാറി​െൻറ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക്​ ജോലിയും നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ വഹിക്കും. വസന്തകുമാറി​െൻറ ഭാര്യ ഇപ്പോൾ താൽക്കാലിക തസ്​തികയിൽ വെറ്ററിനറി സർവകലാശാലയിൽ ജോലി ചെയ്യുകയാണ്​. ഇത്​ സ്​ഥിരപ്പെടുത്താനാണ്​ തീരുമാനം. ധനസഹായത്തിൽ 15 ലക്ഷം വസന്തകുമാറി​െൻറ ഭാര്യക്കും 10 ലക്ഷം മാതാവിനുമാണ്​.

സി.ആർ.പി.എഫ് ജവാന്മാർക്ക്​ നേരെയുണ്ടായ ഹീനമായ ഭീകരാക്രമണത്തെ മന്ത്രിസഭായോഗം അപലപിച്ചു. വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യോഗം പങ്കുചേർന്നു. ഭീകരപ്രവർത്തനങ്ങളെ കരുത്തോടെ നേരിടാനും രാജ്യത്തി​െൻറ ഐക്യവും അഖണ്ഠതയും കാത്തുസൂക്ഷിക്കാനും ഒറ്റക്കെട്ടായി നിൽക്കണമെന്ന് യോഗം ജനങ്ങളോട് അഭ്യർഥിച്ചു.

Tags:    
News Summary - Cabinet Approves to Help Vasanth Kumar's Family - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.