സ്വകാര്യ സർവകലാശാല ബില്ലിന് മന്ത്രിസഭായോഗത്തിൽ പച്ചക്കൊടി; അടുത്ത സമ്മേളനത്തിൽ സഭയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാനുള്ള കരട് ബില്ലിന് മന്ത്രിസഭായോഗം അനുമതി നൽകി. ഇതോടെ നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽതന്നെ ബിൽ അവതരിപ്പിക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ രണ്ടു മന്ത്രിസഭാ യോഗങ്ങളിൽ ചർച്ചക്കെത്തിയെങ്കിലും തർക്കങ്ങളെത്തുടർന്ന് തീരുമാനമാകാതെ പോയ ബില്ലിനാണ് തിങ്കളാഴ്ചത്തെ യോഗത്തിൽ അനുമതി ലഭിച്ചത്.

ബിൽ നിയമമാകുന്നതോടെ, രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾക്ക് കേരളത്തിൽ പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കും. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം ഉണ്ടാകുമെങ്കിലും ഫീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാറിന് നിയന്ത്രണം ഉണ്ടാകില്ല. സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും ഘടന മാറുകയും നാല് വർഷ ബിരുദ കോഴ്സുകൾക്ക് അനുമതി നൽകുകയും ചെയ്യുന്ന മറ്റൊരു ബില്ലുകൂടി സർക്കാറിന്‍റെ പരിഗണനയിലുണ്ട്. ഇതുകൂടി പാസായാൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിരവധി മാറ്റങ്ങളുണ്ടാകും.

അതേസമയം അ​നു​മ​തി ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വി​ദ്യാ​ർ​ഥി യൂ​നി​യ​നും വി​ദ്യാ​ർ​ഥി കൗ​ൺ​സി​ലു​മു​ണ്ടാ​കും. ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പും ക​ര​ട്​ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി പ​രി​ഹാ​ര​ത്തി​ന് ദ്വി​ത​ല സ​മി​തി​യു​ണ്ടാ​ക​ണം. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലൊ​ന്നി​ലും വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ, കൗ​ൺ​സി​ൽ സം​വി​ധാ​ന​ങ്ങളില്ല. വി​ദ്യാ​ർ​ഥി യൂ​നി​യ​ന്‍റെ ഘ​ട​ന​യും അ​ധി​കാ​ര​വും ചു​മ​ത​ല​യും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്റ്റാ​റ്റ്യൂ​ട്ടു​ക​ളാ​ൽ നി​ർ​ണ​യി​ക്ക​ണ​മെ​ന്നും ക​ര​ടിലുണ്ട്.

വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​നും അ​തു​വ​ഴി​യു​ള്ള ജ​നാ​ധി​പ​ത്യ വേ​ദി​ക​ൾ​ക്കും അ​വ​സ​രം തു​റ​ന്നി​ടു​ന്ന​താ​ണ്​ ക​ര​ട്​ ബി​ൽ വ്യ​വ​സ്ഥ. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ബി​ല്ലി​ൽ പ്ര​ത്യേ​കം അ​ധ്യാ​യം ത​ന്നെയുണ്ട്. പ്രോ-​വൈ​സ്ചാ​ൻ​സ​ല​റാണ് സ​ർ​വ​ക​ലാ​ശാ​ല സ്റ്റു​ഡ​ൻ​റ്സ് കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​നാ​കേണ്ട​ത്. സ​ർ​വ​ക​ലാ​ശാ​ല എ​ക്സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന മൂ​ന്ന് അ​ധ്യാ​പ​ക​രും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന 10 വി​ദ്യാ​ർ​ഥി​ക​ളും സ്റ്റു​ഡ​ൻ​റ്സ് കൗ​ൺ​സി​ലി​ൽ അം​ഗ​മാ​യി​രി​ക്കും. സ്റ്റു​ഡ​ൻ​റ്സ് വെ​ൽ​ഫെ​യ​ർ ഡീ​ൻ കൗ​ൺ​സി​ലി​ന്‍റെ സെ​ക്ര​ട്ട​റി​യും.

കൗ​ൺ​സി​ൽ എ​ല്ലാ വ​ർ​ഷ​വും പു​നഃ​സം​ഘ​ടി​പ്പി​ക്ക​ണം. ഇ​തു​വ​ഴി എ​ല്ലാ വ​ർ​ഷ​വും തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​രും. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ക്കാ​ദ​മി​ക പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന കോ​ഴ്സ് ഘ​ട​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ലും പ​ഠ​ന, പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലു​ള്ള കാ​ര്യ​ങ്ങ​ളി​ലും എ​ക്സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ലി​നും അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ലി​നും ശി​പാ​ർ​ശ ന​ൽ​കാ​ൻ സ്റ്റു​ഡ​ന്‍റ്​​സ്​ കൗ​ൺ​സി​ലി​ന് അ​ധി​കാ​ര​മു​ണ്ടാ​യി​രി​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ച്ച​ട​ക്കം, ക്ഷേ​മം, സാ​ഹി​ത്യ​പ​ര​വും കാ​യി​ക​പ​ര​വു​മാ​യ സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ സ്റ്റു​ഡ​ൻ​റ്സ് കൗ​ൺ​സി​ലി​ന് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽകാം.

Tags:    
News Summary - Cabinet approves bill allowing private universities in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.