മിന്നുകെട്ടി കൈപിടിച്ച് നവദമ്പതികൾ പ്രതിഷേധ റാലിയിൽ VIDEO

നന്തിബസാർ (കോഴിക്കോട്): ഭരണകൂട വിവേചനത്തിനെതിരെ രാജ്യമൊന്നാകെ തെരുവിലിറങ്ങുേമ്പാൾ വിവാഹ ദിവസം മിന്നുകെട്ടി പ്രതിഷേധ റാലിക്കെത്തി നവദമ്പതികൾ. കോഴിക്കോട് മൂടാടി പഞ്ചായത്തിൽ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ജനമുന്നേറ്ററാലിയിൽ കണ്ണിയായാണ് നന്തിയിലെ ജസീർ ക്രസൻറും വധു ലുബ്നയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ തങ്ങളുടെ ശബ്ദവും ഉയർത്തിയത്.

പാലക്കുളം മുതൽ നന്തിബസാർ വരെ അഞ്ച് കിലോമീറ്ററിലേറെ നീണ്ട ജനമുന്നേറ്റ റാലിയുടെ സമാപനത്തിലായിരുന്നു ദമ്പതികളും ചേർന്നത്. ശനിയാഴ്ച ഉച്ചയോടെ വടകര വില്ല്യാപ്പള്ളിയിലെ വധൂഗൃഹത്തിലെത്തി ലുബ്നയെ മിന്നുകെട്ടി കൈപിടിച്ച വരൻ ജസീർ, നേരെ പോയത് നാടിന്‍റെ പ്രതിഷേധത്തെരുവിലേക്ക്.
Full View
അവൾക്കൊപ്പം കൈപിടിച്ച്, ഭരണകൂട വിവേചനത്തിനെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധത്തിൽ പങ്കുചേർന്ന ശേഷം മാത്രമേ ഇരുവരും പുതുജീവിത സ്വപ്നവുമായി സ്വന്തം വീട്ടിലേക്ക് വലതുകാൽവെച്ച് കയറിയുള്ളൂ. നന്തിയിലെ പരേതനായ ടി.കെ അസൈനാറിന്‍റെയും നഫീസയുടെയും മകനാണ് ജസീർ. വില്ല്യാപ്പള്ളി ചീറ്റെക്കോത്ത് വീട്ടിൽ സി.സി ബഷീറിന്‍റെ മകളാണ് ലുബ്ന.

Tags:    
News Summary - CAA protest newly wed couple nandi bazar calicut-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.