കൊച്ചി: പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം എന്നിവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകളുടെ ഏകോപന സമിതി സംഘടിപ്പിക്കുന്ന സംയുക്ത പ്രതിഷേധ മഹാറാലിയും സമരപ്രഖ്യാപന സമ്മേളനവും ബുധനാഴ്ച മറൈന്‍ഡ്രൈവില്‍ നടക്കുമെന്ന് സ്വാഗതസംഘം ചെയര്മാന് ടി.എച്ച്. മുസ്തഫ, ജനറല്‍ കണ്‍വീനര്‍ വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എല്‍.എ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. റാലിയിലും സമരപ്രഖ്യാപന സമ്മേളനത്തിലും ലക്ഷങ്ങൾ പങ്കെടുക്കും.
വൈകീട്ട് മൂന്നിന് വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ജാഥകള്‍ കലൂർ സ്റ്റേഡിയത്തില്‍ നിന്ന് മറൈന്‍ ഡ്രൈവിലേക്ക് പുറപ്പെടും. ആറു മണിയോടെ നടക്കുന്ന സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണ്, ദലിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനി എന്നിവര്‍ മുഖ്യാതിഥികളാകും. വിവിധ സംഘടന നേതാക്കളായ പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്, എം.ഐ. അബ്ദുല്‍ അസീസ്, ടി.പി. അബ്ദുല്ലക്കോയ മദനി, ചേലക്കുളം അബുല്‍ ബുഷ്റ മൗലവി, സി.പി. ഉമര്‍ സുല്ലമി, ടി.കെ. അഷ്റഫ്, ഹമീദ് വാണിയമ്പലം, നജീബ് മൗലവി, ഡോ. ഫസല്‍ ഗഫൂര്‍, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ബെന്നി ബഹനാന്, ഹൈബി ഈഡന്, എ.എം. ആരിഫ്, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് തുടങ്ങിയവർ സംസാരിക്കും.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ, കേരള മുസ്ലിം ജമാഅത്ത്, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ, കേരള നദ്വത്തുല് മുജാഹിദീന്‍, ജമാഅത്തെ ഇസ്ലാമി, കെ.എന്‍.എം മര്‍ക്കസുദ്ദഅ്വ, മുസ്ലിംലീഗ്, സംസ്ഥാന കേരള ജംഇയ്യതുല്‍ ഉലമ, കെ.എം.ഇ.എ, എം.ഇ.എസ്, എം.എസ്.എസ്, വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന്, എറണാകുളം ജില്ല ജമാഅത്ത് കൗണ്‍സില്‍, മഹല്ല് കോഓഡിനേഷന്‍ കമ്മിറ്റി, വിവിധ ജമാഅത്ത് കൗണ്‍സിലുകള്‍ എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാർത്തസേമ്മളനത്തിൽ ടി.എം. സക്കീര്‍ ഹുസൈന്, കെ.കെ. കബീര്‍, കെ.എം. കുഞ്ഞുമോന് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.