Posted On
date_range Updated On
date_range ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെപ്പിക്കാൻ സർക്കാർ നീക്കം
തിരുവനന്തപുരം: കോവിഡ് വൈറസ് രോഗവ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ സർക്കാർ നീക്കം. ഒക്ടോബർ, നവംബർ മാസത്തിൽ അതിരൂക്ഷമാവുമെന്നാണ് റിപ്പോർട്ടുകൾ.
കൊവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നടപടികൾ നീട്ടിവക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ സംയുക്തമായി സമീപിക്കാനാണ് നീക്കം നടക്കുന്നത്. ഇതിന് പിന്തുണ തേടി മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ സമീപിച്ചു.
മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ട് ഫോണിൽ ബന്ധപ്പെട്ടെന്ന് രമേശ് ചെന്നിത്തല യു.ഡി.എഫ് യോഗത്തിൽ അറിയിച്ചു. സംയുക്തമായി ആവശ്യപ്പെടാമെന്ന നിർദ്ദേശം മുഖ്യമന്ത്രി മുന്നോട്ടുവെച്ചെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.