തോക്ക് ചൂണ്ടി പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി

കൂറ്റനാട് (പാലക്കാട്): വാഹനം തടഞ്ഞ് തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി. ചാലിശ്ശേരി സ്റ്റേഷന്‍ പരിധിയിലെ ആറങ്ങോട്ടുകര കോഴിക്കാട്ടിരി പാലത്തിന് സമീപം ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.

മലപ്പുറം സ്വദേശിയായ ജിദ്ദയിലെ പ്രമുഖ വ്യവസായിയെ ആണ് തട്ടിക്കൊണ്ടുപോയത്. കൂറ്റനാട് ഭാഗത്തുനിന്ന് ആറങ്ങോട്ടുകരയിലേക്ക് പോകുകയായിരുന്നു വ്യവസായി. പിന്തുടര്‍ന്ന് ഇന്നോവ കാറില്‍ എത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി തോക്കുചൂണ്ടി കാറില്‍നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നു. ചാലിശ്ശേരി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Tags:    
News Summary - Businessman kidnapped at gunpoint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.