നാളെ മുതൽ ബസ് സമരം; പുതുക്കിയ നിരക്ക് അംഗീകരിക്കില്ലെന്ന് ഉടമകൾ

കൊച്ചി: മിനിമം ബസ് ചാര്‍ജ് എട്ട് രൂപയാക്കിയ സംസ്ഥാന സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്നും നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്നും സ്വകാര്യ ബസ് ഓപ്പററ്റേഴ്സ് അസോസിയേഷന്‍.

വിദ്യാർഥികളുടെ കൺസെഷൻ, റോഡ് ടാക്സ് തുടങ്ങിയ പ്രധാന ആവശ്യങ്ങൾ സർക്കാർ ചൊവി കൊണ്ടില്ലെന്നും ജസ്റ്റിസ് രാമചന്ദ്രൻ റിപ്പോർട്ട് പരിഗണിക്കാൻ പോലും സർക്കാർ തയാറായില്ലെന്നും ബസ് ഉടമകൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 

മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ ആവശ്യം. വിദ്യാർഥികളുടെ കണ്‍സഷനിലും വര്‍ധനവ് വേണമെന്നും ഉടമകൾ ആവശ്യപ്പെട്ടിരുന്നു. 

അതേസമയം, ജനങ്ങളുടെ പ്രയാസം കൂടി ബസ് ഉടമകൾ മനസിലാക്കണമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. 
 

Tags:    
News Summary - Bus Strike Tomorrow Bus Owners-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.