തൃശൂർ: ഇന്ധന വില വർധനയുടെ പശ്ചാത്തലത്തിൽ ബസ് ചാർജ് വീണ്ടും ഉയരുമ്പോൾ സാധാരണക്കാരുടെ ആശ്രയമാവുകയാണ് ട്രെയിൻ. ബസ് യാത്രയുടെ മിനിമം നിരക്ക് എട്ട് രൂപയാകുമ്പോൾ ട്രെയിനിലത് അഞ്ച് രൂപ തന്നെയാണ്. നിലവിലെ സാഹചര്യത്തിൽ 10 രൂപക്ക് 45 കി.മി ദൂരം പാസഞ്ചറിലും 29 രൂപക്ക് 50 കി.മി എക്സ്പ്രസിലും യാത്ര ചെയ്യാം. ബസിൽ ഏഴര കിലോമീറ്ററിന് 10 രൂപ നൽകണം. 10 കിലോമീറ്ററിന് 12ഉം 20 കിലോമീറ്ററിന് 19 രൂപയുമാണ് ബസ് നിരക്ക്.
പാസഞ്ചർ െട്രയിനുകൾക്ക് പുറമെ എക്സ്പ്രസുകളിലെ യാത്രയും ബസിനെക്കാൾ ലാഭകരമാണ്. പുതുക്കിയ ബസ് നിരക്കിെൻറ പകുതി മതി ട്രെയിൻ യാത്രക്ക്. തൃശൂർ-കോഴിക്കോട് നിരക്ക് പാസഞ്ചറിന് 30ഉം എക്സ്പ്രസ് 55 രൂപയുമാണ്. 118 രൂപയാണ് ബസിൽ ടിക്കറ്റ് നിരക്ക്. സൂപ്പർ ഫാസ്റ്റിൽ 121. തൃശൂരിൽ നിന്ന് കണ്ണൂരിലേക്ക് പാസഞ്ചർ ട്രെയിൻ നിരക്ക് 45 രൂപയാണ്. എക്സ്പ്രസിൽ 75. സൂപ്പർഫാസ്റ്റ് ബസിന് 183 രൂപ വേണം.
തൃശൂർ - എറണാകളം പാസഞ്ചർ നിരക്ക് 20 രൂപ. ബസ് നിരക്ക് 71 രൂപ. തിരുവനന്തപുരത്തേക്ക് കോട്ടയം വഴി 60 രൂപയാണ് പാസഞ്ചർ നിരക്ക്. എക്സ്പ്രസിൽ 100 രൂപയും. ആലപ്പുഴ വഴി 244 രൂപയാണ് തിരുവനന്തപുരത്തേക്കുള്ള ബസ് നിരക്ക്. എക്സ്പ്രസ് ബസിൽ 100 രൂപക്ക് കഷ്ടിച്ച് എറണാകുളം വരെ എത്താം. കിടന്നുറങ്ങി പോകണമെന്നുണ്ടെങ്കിൽ തൃശൂരിൽ നിന്ന് 170 രൂപക്ക് ഭരണസിരാകേന്ദ്രത്തിൽ എത്താം. സ്ലീപ്പർ ടിക്കറ്റ് എടുത്ത് പോയാൽ പോലും ബസ് യാത്രയേക്കാൾ ലാഭകരമാകും ട്രെയിൻ യാത്ര. തൃശൂരിൽ നിന്ന് കൊല്ലത്തേക്ക് 85ഉം കോട്ടയത്തേക്ക് 60 ഉം രൂപയാണ് ട്രെയിൻ നിരക്ക്.
ഒറ്റപ്പാലേത്തക്ക് പാസഞ്ചറിന് 15ഉം എക്സ്പ്രസിന് 30ഉം രൂപയാണ് ട്രെയിൻ നിരക്ക്. പാലക്കാട് 20ഉം 45ഉം. കോയമ്പത്തൂരിലേക്ക് 30ഉം 60ഉം. തിരുപ്പൂരിലേക്ക് 40, 70. ഇൗറോഡിലേക്ക് 50, 85. സേലത്തേക്ക് 60,100. പാലക്കാേട്ടക്ക് ഒാർഡിനറി ബസിൽ പോകാൻ 54 രൂപ നൽകണം. തൃശൂരിൽ നിന്ന് 165 രൂപക്ക് ട്രെയിനിൽ ബംഗളൂരുവിൽ എത്താം. 315 രൂപക്ക് സ്ലീപ്പറിൽ കയറാം. ബസിൽ ഡീലക്സ് നോൺ എ.സി ബസിന് 664 രൂപയാണ് നിരക്ക്. ചെന്നെയിലേക്ക് 190ഉം 370മാണ് ട്രെയിൻ നിരക്ക്. തൃശൂർ -മുംബൈ നിരക്ക് 340ഉം 610ഉം. ഡൽഹി 520ഉം 905ഉം രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.