ഗ​താ​ഗ​ത​മ​ന്ത്രി ആന്‍റണി രാജു

ബസ് നിരക്ക് വർധന: ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ചര്‍ച്ച നടത്തി -മന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം: ബസ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ഗതാഗത മന്ത്രി ആന്‍റണി രാജു ചര്‍ച്ച നടത്തി. ബസ് നിരക്ക് വര്‍ധന അനിവാര്യമാണെന്നാണ് ചര്‍ച്ചയില്‍ പൊതുവായി ഉണ്ടായ ധാരണയെന്ന് മന്ത്രി പറഞ്ഞു. രാത്രി കാലത്ത് ബസുകളുടെ കുറവ് മൂലം പൊതുജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് രാത്രികാലത്തെ യാത്രാ നിരക്കില്‍ വ്യത്യാസം വരുത്തി ബസുകളുടെ കുറവ് പരിഹരിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കും.

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ തുടരണം എന്നാണ് ചര്‍ച്ചയിലെ പൊതു അഭിപ്രായം. നിലവില്‍ കുടുംബ വരുമാനം നോക്കാതെ എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും ഒരുപോലെയാണ് കണ്‍സെഷന്‍ നല്‍കുന്നത്. കുടുംബ വരുമാനത്തിന്‍റെ ആനുപാതികമായി നിലവിലുള്ള റേഷന്‍ കാര്‍ഡ് മാനദണ്ഡമാക്കി വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കിലും മാറ്റം വരുത്തണമെന്ന് നിര്‍ദേശമുണ്ട്.

കുടുംബ വരുമാനം അടിസ്ഥാനമാക്കി നാല് തരം റേഷന്‍ കാര്‍ഡുകളാണ് നിലവിലുള്ളത്. ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വിവിധ നിര്‍ദേശങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ആംബുലന്‍സുകളുടെ നിരക്ക് ഏകീകരിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിിയോട് ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Bus fare hike: Justice Anthony Raju holds talks with Justice Ramachandran Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.