തിരുവനന്തപുരം: വിലക്കയറ്റത്തിൽ ജനം നട്ടംതിരിയുന്നതിനിടെ സംസ്ഥാനത്ത് ബസ് ചാർ ജ് വർധനക്ക് കളമൊരുങ്ങുന്നു. നിരക്ക് പുതുക്കുന്നതിെൻറ ഭാഗമായി സ്റ്റേറ്റ് ഫെ യർ റിവിഷൻ കമ്മിറ്റി സിറ്റിങ്ങുകൾക്ക് നടപടി തുടങ്ങി. ജനുവരി പത്തിന് എറണാകുളത്ത ് സിറ്റിങ്ങിൽ ഹാജരാകാൻ ട്രാൻസ്പോർട്ട് കമീഷണറേറ്റ് ബസ് ഉടമകൾക്ക് കത്തയച്ചു. രണ്ടുവീതം പ്രതിനിധികളെ അയക്കാൻ ആവശ്യപ്പെട്ട് 12 സംഘടനകൾക്കാണ് കത്ത്. ബസ് ചാർജ് വർധിപ്പിക്കണമെന്ന് ബസ് ഉടമകൾ ആവശ്യപ്പെടുന്നുെണ്ടങ്കിലും സമീപകാലത്ത് സമരമോ സമ്മർദമോ ഉണ്ടായിട്ടില്ല.
2018 മാർച്ചിലാണ് ഒടുവിൽ ചാർജ് വർധിപ്പിച്ചത്. ഒാർഡിനറികളിലെ മിനിമം നിരക്ക് ഏഴിൽനിന്ന് എട്ടാക്കിയതിനൊപ്പം കിലോമീറ്റർ നിരക്ക് 64ൽനിന്ന് 70 പൈസയായും കൂട്ടിയിരുന്നു. നിരക്ക് മിനിമം പത്താക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. വിദ്യാർഥികളുടെ കൺസഷൻ നിരക്കുയർത്തണമെന്നും ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. വിദ്യാർഥികളുടെ യാത്രാ ഇനത്തിൽ കൂടിയ നിരക്ക് കഴിഞ്ഞ റിപ്പോർട്ടിലും കമീഷൻ ശിപാർശ ചെയ്തതെങ്കിലും സർക്കാർ വെട്ടി. പിന്നീട് പലവട്ടം ഗതാഗതമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ വിദ്യാർഥികളുടെ യാത്രാനിരക്കാണ് ഉടമകൾ പ്രധാന വിഷയമായി ചൂണ്ടിക്കാട്ടുന്നത്. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് മിനിമം 5 രൂപയാക്കണമെന്നാണ് ആവശ്യം. സാധാരണ ബസ് നിരക്കിെൻറ 50 ശതമാനവുമാക്കണം.
സ്വകാര്യ-പൊതുമേഖലകളെ ഒരുപോലെ സംരക്ഷിക്കുന്ന സമഗ്ര ഗതാഗതനയം തയാറാക്കണം
പത്തിന് നടക്കുന്ന സിറ്റിങ്ങിലും കൺസഷൻ നിരക്കായിരിക്കും മുഖ്യമായും ഉന്നയിക്കുക. ബസുകളുടെ കാലപരിധി നീട്ടണമെന്ന ആവശ്യവും ഉടമകൾ നേരത്തേ മുന്നോട്ടുവെച്ചിരുന്നു. നിരക്ക് വർധന തടസ്സങ്ങൾ ചൂണ്ടിക്കാട്ടിയ സർക്കാർ പ്രതിഷേധം തണുപ്പിക്കുന്നതിന് ബസുകളുടെ കാലപ്പഴക്കം 15ൽനിന്ന് 20 വർഷമായി നീട്ടിയിരുന്നു. കെ.എസ്.ആർ.ടി.സി യെ രക്ഷിക്കാൻ ബസ് ചാർജ് വർധിപ്പിക്കണമെന്ന് കോർപറേഷനിലെ പ്രമുഖ യൂണിയനുകൾ േനരത്തേ തന്നെ ആവശ്യപ്പട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.