സംരക്ഷിത വനമേഖലകളുടെ കരുതൽ മേഖല: ഇടഞ്ഞ് മാണി ഗ്രൂപ്

കോട്ടയം: സംരക്ഷിത വനമേഖലകളുടെ കരുതൽ മേഖല സംബന്ധിച്ച് വനം വകുപ്പിനോട് ഇടഞ്ഞ് കേരള കോൺഗ്രസ് മാണി ഗ്രൂപ്. കരുതൽ മേഖല നിർണയിക്കുന്നത് സംബന്ധിച്ച് മാണി ഗ്രൂപ് നൽകിയ നിർദേശങ്ങൾ പാടെ അവഗണിക്കപ്പെട്ടതാണ് പാർട്ടി ചെയർമാൻ ജോസ് കെ. മാണി അടക്കമുള്ളവരെ ചൊടിപ്പിച്ചിരിക്കുന്നത്. വനം വകുപ്പ് ഏകപക്ഷീയമായി എടുക്കുന്ന നടപടികൾ കുടിയേറ്റ കർഷകർക്ക് വിനയാകുന്നെന്ന നിലപാടിലാണ് മാണി ഗ്രൂപ്. കരുതൽ മേഖല ഉൾപ്പെടുന്ന പഞ്ചായത്തുകളിലെല്ലാം നേരിട്ട് സ്ഥലപരിശോധന നടത്തി ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാവൂ എന്നാണ് മാണി ഗ്രൂപ്പിന്‍റെ ആവശ്യം.

ഇക്കാര്യം ചൂണ്ടിക്കാട്ടി ആഗസ്റ്റ് 12ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. 2013ൽ ഗാഡ്ഗിൽ, കസ്തൂരിരംഗൻ പ്രശ്നം രൂക്ഷമായ സമയത്ത് പഞ്ചായത്ത്, വില്ലേജ് തലത്തിൽ രൂപവത്കരിച്ച വിദഗ്ധസമിതിയുടെ മാതൃകയിൽ അഞ്ചംഗ സമിതി രൂപവത്കരിക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷനും പഞ്ചായത്ത് സെക്രട്ടറി സമിതിയുടെ സെക്രട്ടറിയും ബന്ധപ്പെട്ട വില്ലേജ് ഓഫിസർ, ഫോറസ്റ്റ് റേഞ്ച് ഓഫിസർ, കൃഷി ഓഫിസർ എന്നിവർ അംഗങ്ങളുമായിട്ടുള്ളതായിരുന്നു സമിതി.

പിന്നീട് സർവേ വകുപ്പിലെ ഉദ്യോഗസ്ഥനെയും ഉൾപ്പെടുത്തി. ഈ കമ്മിറ്റിയാണ് ഉപഗ്രഹ സർവേയുടെ അടിസ്ഥാനത്തിൽ സ്ഥലപരിശോധന നടത്തി ഓരോ പഞ്ചായത്തിലെയും വിവരങ്ങൾ ശരിയാണോയെന്ന് 2013ൽ പരിശോധിച്ചത്. ഇപ്പോൾ കരുതൽ മേഖല സംബന്ധിച്ച് രൂപവത്കരിക്കുന്ന കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വനം, കൃഷി, റവന്യൂ സെക്രട്ടറിമാർ അടങ്ങുന്ന ഉന്നതാധികാര സമിതി രൂപവത്കരിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, മാണിഗ്രൂപ്പിന്‍റെ ആവശ്യം തള്ളി സെപ്റ്റംബർ 30ന് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ പരിശോധന സമിതിക്ക് സംസ്ഥാനതലത്തിൽ രൂപം കൊടുത്ത് ഉത്തരവിറക്കുകയാണ് വനം വന്യജീവി വകുപ്പ് ചെയ്തത്. പരിസ്ഥിതി വകുപ്പിന്‍റെയും തദ്ദേശസ്വയംഭരണ വകുപ്പിന്‍റെയും അഡീഷനൽ ചീഫ് സെക്രട്ടറിമാർ, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥർ കെ.ജെ. വർഗീസ് എന്നിവരടങ്ങുന്ന സമിതിയോട് 22 വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള കരുതൽ മേഖലയിലെ എല്ലായിടങ്ങളും സന്ദർശിച്ച് കെട്ടിടങ്ങളും മറ്റു നിർമിതികളും പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത് അപ്രായോഗികമാണെന്നും തോട്ടത്തിൽ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സമിതി വനം വകുപ്പിനു കീഴിലുള്ള ഉപദേശക സമിതി മാത്രമാണെന്നും മാണി ഗ്രൂപ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ആഗസ്റ്റ് 20ന് ഉപഗ്രഹസർവേയുടെ റിപ്പോർട്ട് വനം വകുപ്പിന് ലഭിച്ചതാണ്. എന്നിട്ടും സെപ്റ്റംബർ 30നാണ് കമ്മിറ്റിയുണ്ടാക്കിയത്.

ഉപഗ്രഹ റിപ്പോർട്ട് പൊതുജനങ്ങൾക്ക് നൽകിയതാവട്ടെ ഡിസംബർ 12നും. ഇത് അവ്യക്തമാണെന്ന് വിമർശനം ഉയർന്നതോടെ ഡിസംബർ 14ന് കരുതൽ മേഖലയിലെ കെട്ടിടങ്ങളുടേത് എന്ന പേരിൽ വിവരങ്ങൾ പ്രസിദ്ധീകരിച്ചു. മാണി ഗ്രൂപ്പിന്‍റെ ആശങ്കകൾ അടുത്തയാഴ്ച ജോസ് കെ. മാണി മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് ധരിപ്പിക്കും. 

കര്‍ഷകരെ വഞ്ചിച്ചു; പ്രതിരോധിക്കും -വി.ഡി. സതീശൻ 

തി​രു​വ​ന​ന്ത​പു​രം: സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​ക​ളു​ടെ ക​രു​ത​ൽ മേ​ഖ​ല സം​ബ​ന്ധി​ച്ച്​ ക​ര്‍ഷ​ക​ര്‍ ഉ​ള്‍പ്പെ​ടെയുള്ള ജ​ന​സ​മൂ​ഹ​ത്തെ വ​ഞ്ചി​ക്കു​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​റി​നെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ. നേ​രി​ട്ട് സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്താ​തെ ബ​ഫ​ര്‍ സോ​ണ്‍ നി​ശ്ച​യി​ക്കാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.

കാ​ര്‍ഷി​ക മേ​ഖ​ല​ക​ളാ​യ ഇ​ട​പ​മ്പാ​വാ​ലി, എ​യ്ഞ്ച​ല്‍വാ​ലി വാ​ര്‍ഡു​ക​ള്‍ പൂ​ര്‍ണ​മാ​യും വ​ന​ഭൂ​മി​യാ​ണെ​ന്ന ക​ണ്ടെ​ത്ത​ല്‍ ഉ​പ​ഗ്ര​ഹ സ​ര്‍വേ റി​പ്പോ​ര്‍ട്ടി​ന്റെ അ​ശാ​സ്ത്രീ​യ​ത വ്യ​ക്ത​മാ​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ നി​ര​വ​ധി ഗ്രാ​മ​ങ്ങ​ളും ചെ​റു​പ​ട്ട​ണ​ങ്ങ​ളു​മൊ​ക്കെ ഉ​പ​ഗ്ര​ഹ സ​ർ​വേ​യി​ല്‍ ബ​ഫ​ര്‍ സോ​ണാ​ണ്.

ജ​ന​ങ്ങ​ള്‍ക്ക് മ​ന​സ്സി​ലാ​കാ​ത്ത മാ​പ്പ് സം​ബ​ന്ധി​ച്ച് പ​ത്ത് ദി​വ​സ​ത്തി​ന​കം വി​ദ​ഗ്ധ​സ​മി​തി​ക്ക് പ​രാ​തി ന​ല്‍കാ​മെ​ന്ന നി​ർ​ദേ​ശ​വും അ​പ്രാ​യോ​ഗി​ക​മാ​ണ്. ജ​നു​വ​രി​യി​ല്‍ സു​പ്രീം​കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ ജ​ന​വി​രു​ദ്ധ​മാ​യ ഈ ​റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ച്ചാ​ല്‍ ക​ര്‍ഷ​ക​ര്‍ക്കും മ​ല​യോ​ര​ജ​ന​ത​ക്കും വ​ന്‍ തി​രി​ച്ച​ടി​യാ​കും.അ​ടി​യ​ന്ത​ര​മാ​യി ഗ്രൗ​ണ്ട് സ​ർ​വേ ന​ട​ത്താ​ന്‍ സ​ര്‍ക്കാ​ര്‍ ത​യാ​റാ​ക​ണം. സ​ര്‍ക്കാ​ര്‍ നീ​ക്കം ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി പ്ര​തി​രോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Tags:    
News Summary - buffer zone of ​​Protected Forest Areas: Mani group in protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.