മന്ത്രി കെ. രാജു

ബഫർ സോൺ: ഭേദഗതി ആവശ്യപ്പെടുമെന്ന് വനം മന്ത്രി

തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും 10 കിലോമീറ്റർ വരെ വിസ്തീർണത്തിൽ ബഫർ സോണുകൾ സൃഷ്ടിക്കാനുള്ള കേന്ദ്രത്തിെൻറ കരട് വിജ്ഞാപനത്തിൽ ഭേദഗതി വരുത്താൻ ആവശ്യപ്പെടുമെന്ന് വനം മന്ത്രി കെ. രാജു. ജനം അധികമായി താമസിക്കുന്ന മേഖലകൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇതുസംബന്ധിച്ച റിപ്പോർട്ട് അടിയന്തിരമായി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി കൂടി പരിശോധിച്ച ശേഷം റിപ്പോർട്ട് കേന്ദ്രത്തിന് അയക്കുമെന്നും മന്ത്രി പറഞ്ഞു.

സംരക്ഷിത വനാതിർത്തിയിൽനിന്ന് 10 കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി പരിഗണിക്കണമെന്നാണ് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. ഇതേതുടർന്ന് വിവിധ ജില്ലകളിൽ പ്രശ്നം ഉന്നയിച്ച് ബഹുജന പ്രതിഷേധം അരങ്ങേറിയിരുന്നു. 10 കിലോമീറ്റർ എന്നത് ഒരു കിലോമീറ്ററായി ചുരുക്കണം എന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്. ഒരു കിലോമീറ്റർ ചുറ്റളവിലും ജനവാസ മേഖലകൾ ഉണ്ടെങ്കിൽ അതുകൂടി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.