ട്രാഫിക് സിഗ്നലിൽ ഹോൺ മുഴിക്കിയെന്ന് ആരോപിച്ച് ക്രൂര മർദനം

തിരുവനന്തപുരം: ട്രാഫിക് സിഗ്നലിൽ കാത്തുനിൽക്കവെ ഹോൺ മുഴക്കിയെന്നാരോപിച്ച് സർക്കാർ ജീവനക്കാരന് ക്രൂരമർദനം. നെയ്യാറ്റിൻകര സ്വദേശി പ്രദീപനാണ് മർദനമേറ്റത്. ബൈക്ക് യാത്രക്കാരായ രണ്ടു പേരാണ് പ്രദീപനെ മർദിച്ചത്. ഇതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.

വീണ് കിടക്കുന്ന യാത്രികനെ രണ്ടു പേർ ചേർന്ന് മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ നിറമൺകര ട്രാഫിക് സിഗ്നലിന് സമീപമായിരുന്നു സംഭവം. മർദിച്ച യുവാക്കൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ല.

കരമന പൊലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് പ്രദീപ് പറഞ്ഞു. എന്നാൽ, ദൃശ്യങ്ങൾ പുറത്തുവന്ന് സംഭവം വാർത്തയായതോടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് സ്റ്റേഷനിൽനിന്നും വിളിച്ചിട്ടുണ്ട്.

Tags:    
News Summary - Brutally beaten for allegedly honking at traffic signal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.