Posted On
date_range Updated On
date_range വസ്തു പോക്കുവരവിന് കൈക്കൂലി: വില്ലേജ് ഓഫിസറുടെ ശിക്ഷ ഹൈകോടതി ശരിവെച്ചു
കൊച്ചി: വസ്തുവിന്റെ പോക്കുവരവ് ചെയ്യാൻ കൈക്കൂലി വാങ്ങിയ കേസിൽ വില്ലേജ് ഓഫിസറുടെ ശിക്ഷ ഹൈകോടതി ശരിവെച്ചു. തിരുവനന്തപുരം ആനാവൂർ സ്വദേശി കുട്ടപ്പനിൽനിന്ന് 3000 രൂപ കൈക്കൂലി വാങ്ങിയ ആനാവൂർ വില്ലേജ് ഓഫിസറായിരുന്ന യേശുദാസന് തിരുവനന്തപുരം വിജിലൻസ് സ്പെഷൽ കോടതി വിധിച്ച മൂന്ന് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ശരിവെച്ചത്.
2011ലാണ് സംഭവം. 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് 1000 രൂപ മുൻകൂറായി നൽകിയ കുട്ടപ്പനിൽനിന്ന് ബാക്കിയുള്ളതിൽ 2000 രൂപ കൈപ്പറ്റുമ്പോഴാണ് യേശുദാസിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.