നിയമനക്കോഴ: പരാതിക്കാരനായ ഹരിദാസൻ പൊലീസിന് മുന്നിൽ ഹാജരായി

തിരുവനന്തപുരം: നിയമനക്കോഴക്കേസിൽ പരാതിക്കാരനായ ഹരിദാസൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി. കന്‍റോൺമെന്റ് സ്‌റ്റേഷനിലാണ് ഹരിദാസൻ ഹാജരായത്. ഹരിദാസനെ വിശദമായി ചോദ്യം ചെയ്യും. അഖിൽ സജീവ് പിടിയിലായ ശേഷം ആദ്യമായാണ് ഹരിദാസനെ ചോദ്യം ചെയ്യുന്നത്.

അതേസമയം, പണം വാങ്ങിയ ആളെയോ എവിടെ വച്ച് നൽകിയെന്നോ കൃത്യമായി ഓർക്കുന്നില്ലെന്നാണ് ഹരിദാസൻ ഇപ്പോൾ പറയുന്നത്. ഹരിദാസനെ വിശമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. ആദ്യം മൊഴി നൽകിയപ്പോൾ പറഞ്ഞ സെക്രട്ടറിയേറ്റ് അനക്സ് പരിസരത്ത് കൊണ്ടുപോയി തെളിവെടുക്കാനും സാധ്യതയുണ്ട്.

ആരോഗ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫായ അഖിൽ മാത്യുവിന് പണം നൽകിയെന്ന ഹരിദാസന്‍റെ മൊഴിയിലൂടെയാണ് കേസ് രാഷ്ട്രീയ വിവാദമായത്. എന്നാൽ ഇത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭിക്കാനാണ് ഹരിദാസനെ ചോദ്യം ചെയ്യുന്നത്. മൊഴി വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഹരിദാസൻ ഒളിവിൽ പോയിരുന്നു.

Tags:    
News Summary - Bribary case Complainant Haridasan appeared before the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.