ബ്രൂവറി : അഴിമതി ആരോപണം അടിസ്​ഥാന രഹിതം -ടി.പി രാമകൃഷ്​ണൻ

തിരുവനന്തപുരം: ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവി​​​െൻറ ആരോപണം അടിസ്​ഥാന രഹിതമാണെന്ന്​ എക്​സ്​സൈസ്​ മ​ന്ത്രി ടി.പി രാമകൃഷ്​ണൻ. വസ്തുതതകൾ പരിശോധിക്കാതെയാണ്​ അഴിമതി നടന്നുവെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്​.

1967 ലെ ബ്രൂവറി നിയമം അനുസരിച്ചാണ് അനുമതി നൽകിയത്​. എക്സൈസ് കമീഷണറുടെ റിപോർട്ട് പ്രകാരമാണ് അനുമതി നൽകുക. ആരോപണം നേരിടുന്ന ബ്രൂവറികൾക്ക് ലൈസൻസ് നൽകിയിട്ടില്ല. ലൈസൻസ്​ നൽകാമെന്ന് തത്വത്തിൽ അംഗീകരിച്ചിട്ടേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ ഡിസ്​റ്റിലറി പ്ലാൻറുകൾ പ്രവർത്തിക്കുന്നില്ല. നിലവിലുള്ളത് ബ്ലെൻഡിങ്​ യൂണിറ്റുകൾ മാത്രമാണ്​. 18 ബ്ലെൻഡിങ്​ യൂണിറ്റുകളിൽ 11 ഉം യു.ഡി.എഫി​​​െൻറ കാലത്ത്​ അനുവദിച്ചതാണ്​. ആവശ്യമായ മദ്യം ഇവിടെതന്നെ ഉത്​പാദിപ്പിക്കാനാവുന്നില്ല. നിലവിലുള്ള മദ്യനയത്തി​​​െൻറ അടിസ്ഥാനത്തിൽ മദ്യത്തി​​​െൻറ ലഭ്യത ഉറപ്പുവരുത്താനാണ് പുതിയ യൂണിറ്റുകൾക്ക് അനുമതി നൽകിയത്​.

അനുമതി നൽകിയ ഉത്തരവ് രഹസ്യമല്ല. ഇനി മൂന്നെണ്ണത്തിന് കൂടി അപേക്ഷ ലഭിച്ചിട്ടുണ്ട്. മദ്യനയത്തിന് അനുസൃതമായാണ് അനുമതി നൽകിയത്​. അതിനാൽ തന്നെ പ്രത്യേകം മന്ത്രിസഭയിലോ മുന്നണിയിലോ ചർച്ച ചെയ്യേണ്ടതില്ല. ബ്രൂവറികൾക്ക്​ അനുമതി നിഷേധിച്ച 99 ലെ ഉത്തരവ് അന്ന് ലഭിച്ച അപേക്ഷകളിൽ എടുത്തതാണ്​. അത്​ എല്ലാ കാലത്തേക്കും ബാധകമല്ലെന്നും മന്ത്രി പറഞ്ഞു.

മദ്യവർജ്ജനത്തിനായി വിപുലമായ പ്രചാരവേല നടത്തുന്നുണ്ട്​. വിമുക്തി കാമ്പയിൻ ഫലപ്രദമായി നടക്കുന്നുവെന്നും എക്​സ്​സൈസ്​ മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Brewery Scam Baseless - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.