നിയമങ്ങൾ പാലിച്ചാൽ മാത്രം ബ്രൂവറികൾക്ക്​ ലൈസൻസ്​ - മന്ത്രി

കോഴിക്കോട്​:​ സർക്കാർ മുന്നോട്ടുവെക്കുന്ന എല്ലാ നിയമങ്ങളും വ്യവസ്ഥകളും പാലിച്ചാൽ മാത്രമേ ബ്രൂവറികൾക്ക്​ ലൈസൻസ്​ അനുവദിക്കുകയുള്ളൂയെന്ന്​ എക്​സൈസ്​ മന്ത്രി ടി.പി രാമകൃഷ്​ണൻ. ബ്രൂവറികൾക്ക്​ തത്വത്തിൽ അനുമതി നൽകുകയാണ്​ ചെയ്​തത്​്. പ്രവർത്തിക്കാനുള്ള ലൈസൻസ്​ നൽകിയിട്ടില്ല. ലൈസൻസി​​​​െൻറ ഘട്ടത്തിൽ എല്ലാ കാര്യങ്ങളും സുതാര്യമായ നിലയിൽ പരിശോധിക്കും. ജനങ്ങളുടെ താൽപര്യത്തിനെതിരായി ഒരു നടപടിയും എടുക്കില്ലെന്ന ഉറപ്പാണ്​ സർക്കാറിന്​ നൽകാനുള്ളതെന്നും മന്ത്രി കോഴി​ക്കോട്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

മദ്യം വിദേശത്തേക്ക്​ കയറ്റി അയക്കുന്നതിന്​ അനുമതി വേണമെന്ന്​ ശ്രീചക്ര ആവശ്യപ്പെട്ടിട്ടുണ്ട്​. എന്നാൽ അതൊന്നും സർക്കാർ അംഗീകരിച്ചിട്ടില്ല. ലൈസൻസി​​​​െൻറ ഘട്ടത്തിലാണ്​ അക്കാര്യങ്ങൾ പരിശോധിക്കപ്പെടുക. അപാകതകൾ ഉണ്ടെങ്കിൽ ലൈസൻസ്​ റദ്ദാക്കും. അപേക്ഷകൾ പരിഗണിക്കുന്നത്​ മാത്രമാണ്​ നടന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ബ്രൂവറിക്കായി കോൺഗ്രസ്​ നേതാവ്​ ഷിബു ബേബി ജോണി​​​​​െൻറ അപേക്ഷ ത​​​​െൻറ കയ്യിൽ കിട്ടിയിട്ടില്ല. എക്​സൈസ്​ കമ്മീഷ​​​​െൻറ കയ്യിൽ കിട്ടിയിട്ടുണ്ടെങ്കിൽ അത്​ പരിശോധിക്കും. പരിശോധനയിൽ വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്തവർക്ക്​ ലൈസൻസ്​ നൽകില്ല. അപേക്ഷകൾ പരിഗണിക്കുന്നതിൽ വിവേചനം കാണിച്ചിട്ടില്ല. പുതുതായി വന്ന അപേക്ഷകളും പരിഗണിച്ചിട്ടുണ്ട്​. അപേക്ഷകൾ പരിശോധിക്കുക മാത്രമാണ്​ ചെയ്​തത്​. ഇതുവരെ ബ്രൂവറിക്കായുള്ള ലൈസൻസ്​ ആർക്കും നൽകിയിട്ടില്ലെന്നും ടി.പി രാമകൃഷ്​ണൻ വ്യക്തമാക്കി.

Tags:    
News Summary - Brewery license - TP Ramakrishan response to media - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.