ബോണക്കാട്​: നിയന്ത്രിത പ്രവേശനം നൽകാമെന്നുറപ്പ്​; പ്രത്യക്ഷ സമരം പിൻവലിച്ചു

തിരുവനന്തപുരം: ബോണക്കാട് കുരിശുമല തീർഥാടനവുമായി ബന്ധപ്പെട്ട് ലത്തീൻസഭ ചൊവ്വാഴ്​ച സെക്ര​േട്ടറിയറ്റിനു​ മുന്നിൽ നടത്താനിരുന്ന ഉപവാസം ഉൾപ്പെടെ പ്രത്യക്ഷ സമരം പിൻവലിച്ചു. വിശ്വാസികൾക്ക്​ കുരിശുമലയിലേക്ക് നിയന്ത്രിത പ്രവേശനം നൽകാമെന്ന്​ സർക്കാർ നൽകിയ ഉറപ്പിനെ തുടർന്നാണ്​ സഭയുടെ പിന്മാറ്റം.തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്​ ഡോ. സൂ​സപാക്യത്തി​​​െൻറ നേതൃത്വത്തിൽ ലത്തീന്‍സഭ നേതൃത്വം തിങ്കളാഴ്​ച വനംമന്ത്രി കെ. രാജുവിനെ സന്ദർശിച്ച്​ നടത്തിയ ചർച്ചയെ തുടർന്നാണ്​ കുരിശുമല പ്രശ്​നത്തിന്​ അയവുണ്ടായത്. നിയന്ത്രണങ്ങൾക്ക്​ വിധേയമായി കുരിശുമലയിലേക്ക് ആളുകളെ കയറ്റാമെന്ന്​ ചർച്ചയിൽ ആർച്ച് ബിഷപ്പിന് മന്ത്രി ഉറപ്പുനൽകി.

അതേസമയം, വനഭൂമിയിൽ നിർമാണ പ്രവ‍ർത്തനങ്ങൾ അനുവദിക്കിെല്ലന്നും വ്യക്തമാക്കിയിട്ടുണ്ട്. ആരുടെയും ആരാധന സ്വാതന്ത്ര്യം തടയാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് ചർച്ചക്കുശേഷം മന്ത്രി കെ. രാജു വ്യക്തമാക്കി.നിയന്ത്രണങ്ങൾക്കുവിധേയമായി കുരിശുമലയിൽ ആരാധന സ്വാതന്ത്ര്യം അനുവദിക്കും. ഇൗസ്റ്റർ പോലുള്ള വിശേഷ ദിവസങ്ങളിലായിരിക്കും ഇത്. എന്നാൽ, കുരിശുമായോ വലിയ ആൾക്കൂട്ടമായോ പോകാൻ അനുവദിക്കിെല്ലന്നും മന്ത്രി പറഞ്ഞു.

സമാധാനപരമായി പ്രശ്നം തീര്‍ക്കാനാണ്‌ ശ്രമമെന്ന്​ വ്യക്തമാക്കിയ ആർച്ച്​ ബിഷപ്​​ സൂസപാക്യം, ചൊവ്വാഴ്​ച സെക്ര​േട്ടറിയറ്റിനു മുന്നിൽ സഭ നടത്താനിരുന്ന സമരപരിപാടികൾ ഉപേക്ഷിച്ചതായും അറിയിച്ചു. ആരാധന സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാൻ ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കര ബിഷപ്​ ഡോ. വിന്‍സൻറ്​ സാമുവലും വനംമന്ത്രിയുമായി നടന്ന ചർച്ചയിൽ സംബന്ധിച്ചു. ബോണക്കാട്ട് ആരാധന സ്വാതന്ത്ര്യം ആവശ്യപ്പെട്ട്​ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന്​ നെയ്യാറ്റിന്‍കര രൂപത ഞായറാഴ്ച ഇടയലേഖനത്തിലൂടെ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Bonakkad settlement issue; The worship freedom will allow -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.