ബി.ജെ.പി പ്രവർത്തകർക്കുനേരെ ബോംബേറ്: 10 സി.പി.എമ്മുകാർക്ക് 25 വർഷം തടവ്

ത​ളി​പ്പ​റ​മ്പ്: ബി.​ജെ.​പി-​ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രെ ബോം​ബെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ 10 സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് 25 വ​ർ​ഷം ത​ട​വും 2,60,000 രൂ​പ വീ​തം പി​ഴ​യും. തി​മി​രി എ​ള​യാ​ട് മേ​മ​ന ഹൗ​സി​ൽ എം.​കെ. പ്ര​ദീ​പ്‌​കു​മാ​ർ (59), സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗ​വും ആ​ല​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ തി​മി​രി അ​ടു​ക്കം ഇ​ട​ത്തി​ലെ വീ​ട്ടി​ൽ ഹൗ​സി​ൽ പി.​വി. ബാ​ബു​രാ​ജ് (52), കാ​ര​യാ​ട് തെ​ക്കി​നി​യി​ൽ ഹൗ​സി​ൽ ടി.​വി. ബി​നു, കൂ​ത്ത​മ്പ​ലം പ​ന​യം​ത​ട്ട പു​തി​യ പു​ര​യി​ൽ ഹൗ​സി​ൽ പി.​പി. സ​ത്യ​ൻ (50), അ​ടൂ​ക്കം ഇ​ട​ത്തി​ലെ വീ​ട്ടി​ൽ ഹൗ​സി​ൽ ഇ.​വി. വി​നോ​ദ്‌​കു​മാ​ർ (52), എ​ള​യാ​ട് പാ​ലേ​രി വി​ജ​യ​ൻ (56), എ​ള​യാ​ട് ക​രി​പ്പാ​ൽ പ​ടി​ഞ്ഞാ​റെ വീ​ട്ടി​ൽ കെ.​പി. സു​രേ​ഷ് (56), തി​മി​രി ചെ​റു​പാ​റ കേ​ക്കേ​വ​യ​ൽ ഹൗ​സി​ൽ ടോ​ബി (44), കോ​റോ​ത്ത് വ​ള​പ്പി​ൽ ജ​നാ​ർ​ദ​ന​ൻ (63), കാ​ര​യാ​ട് മാ​ൻ​വെ​ട്ടും കു​ന്നേ​ൽ ഹൗ​സി​ൽ ശി​വ​പ്ര​സാ​ദ് (52) എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്. ര​ണ്ടാം പ്ര​തി ടി.​വി. ബി​നു ഒ​ഴി​കെ​യു​ള്ള പ്ര​തി​ക​ൾ​ക്ക് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യു​ള്ള ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്ന​തി​നാ​ൽ 10 വ​ർ​ഷം വീ​തം ത​ട​വാ​ണ് അ​നു​ഭ​വി​​ക്കേ​ണ്ട​ത്. ബി​നു 25 വ​ർ​ഷ​വും ശി​ക്ഷ​യ​നു​ഭ​വി​ക്ക​ണ​മെ​ന്ന് ത​ളി​പ്പ​റ​മ്പ് ജി​ല്ല അ​ഡി. സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്‌​ജി കെ.​എ​ൻ. പ്ര​ശാ​ന്ത് വി​ധി​ന്യാ​യ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. എ​ഫ്.​ഐ.​ആ​റി​ൽ 12 പ്ര​തി​ക​ളു​ണ്ടാ​യി​രു​ന്നു. അ​തി​ൽ വി.​സി. ബാ​ബു, ആ​ശാ​രി വി​ജ​യ​ൻ എ​ന്നി​വ​രെ അ​ന്വേ​ഷ​ണ​ഘ​ട്ട​ത്തി​ൽ ഒ​ഴി​വാ​ക്കി.

2011 ന​വം​ബ​ർ 27ന് ​വൈ​കീ​ട്ട് 4.30ഓ​ടെ ആ​ല​ക്കോ​ട് തി​മി​രി ഔ​വ​ർ കോ​ള​ജി​ന് സ​മീ​പ​മാ​ണ്​ ബോം​ബേ​റ്​ ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്ത് ആ​ർ.​എ​സ്.​എ​സ് ശാ​ഖ തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന ത​ർ​ക്ക​മാ​ണ് ബോം​ബേ​റി​ൽ ക​ലാ​ശി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​വ​ർ​ക്കു നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. ഒ​മ്പ​തു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ചെ​റു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഇ.​വി. രാ​മ​ച​ന്ദ്ര​ൻ, എ.​ടി. സ​ന്തോ​ഷ്, ച​ന്ദ്ര​ൻ, ജോ​ജി ഫി​ലി​പ്പ്, ലാ​ൽ​കൃ​ഷ്ണ​ൻ, എം.​സി. നാ​രാ​യ​ണ​ൻ, എം.​കെ. മു​ര​ളി, ഷി​ജി​ൽ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ യു. ​ര​മേ​ശ​ൻ ഹാ​ജ​രാ​യി.

Tags:    
News Summary - Bomb hurled at BJP workers: 10 CPM members get 25 years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.