കോഴിക്കോട് മെഡിക്കൽ കോളജിൽ ബോംബ് ഭീഷണി

കോഴിക്കോട്: ​മെഡിക്കൽ കോളജിൽ ബോംബ് ഭീഷണി. പ്രിൻസിപ്പലിന് ഇ-മെയിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് ഒ.പിയിൽ പൊലീസ് പരിശോധന നടത്തുകയാണ്. 

രാവിലെ 10 മണിയോടെയാണ് പ്രിൻസിപ്പലിന് ഭീഷണി സന്ദേശം ലഭിച്ചത്. അത് ശ്രദ്ധയിൽ പെട്ടയുടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് ബോംബ് സ്ക്വാഡും ഡോഗ് സ്വാഡും പരിശോധനക്കെത്തിയത്. എന്നാൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.

മെഡിക്കൽ കോളജിൽ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. തമിഴ്നാട്ടിൽ നിന്നുള്ള മെയിൽ ഐ.ഡി വഴിയാണ് സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറയുന്നു. വ്യാജ ബോംബ് ഭീഷണി സന്ദേശമാണെന്നാണ് പൊലീസ് കരുതുന്നത്. 

മൂന്ന് ആർ.ഡി.എക്സ് ഐ.ഇ.ഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇ മെയിൽ സന്ദേശത്തിൽ പറയുന്നു. ഉച്ചയ്ക്ക് 1.35ന് മുമ്പ് ആളുകളെ ഒഴിപ്പിക്കണമെന്നും മെയിലിൽ പറയുന്നു. മുഹമ്മദ് വിക്രം രാജ് ഗുരു എന്നീ ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയത്. 1979ലെ നയനാർദാസ് പൊലീസ് യൂനിയൻ നിർദേശങ്ങൾ നടപ്പാക്കണമെന്നാണ് ആവശ്യം.

Tags:    
News Summary - Bomb threat at Kozhikode Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.