Posted On
date_range Updated On
date_range നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതി പിതാവിനെയും കൊലപ്പെടുത്തിയെന്ന് സംശയം; പുരയിടം കുഴിച്ചുള്ള പരിശോധനയിൽ അസ്ഥിയുടെ അവശിഷ്ടം
ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതി സജി എട്ട് വർഷം മുമ്പ് കാണാതായ പിതാവ് മാത്യുവിനെയും കൊന്നതെന്ന് സംശയം. അന്വേഷണത്തിന്റെ ഭാഗമായി പുരയിടം കുഴിച്ച് നടത്തിയ പരിശോധനയിൽ അസ്ഥിയുടെ അവശിഷ്ടങ്ങൾ ലഭിച്ചു. ഇത് മാത്യുവിന്‍റെ തന്നെയാണോ എന്നറിയാൻ ശാസ്ത്രീയ പരിശോധനക്ക് അയക്കും.
അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും സജി കൊലപ്പെടുത്തി കുഴിച്ചു മൂടിയിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ സജി വാക്കു തർക്കത്തിനിടെ സഹോദരനെയും മാതാവിനെയും കൊലപ്പെടുത്തി കുഴിച്ചു മൂടുകയായിരുന്നു. ശേഷം ആ വീട്ടിൽ തന്നെ സജി താമസിച്ചു. തനിച്ചാണ് കുറ്റ കൃത്യം ചെയ്തതെന്ന് സജി കുറ്റ സമ്മതം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.