Posted On
date_range Updated On
date_range കാണാതായ യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കൊല്ലം: കാണാതായ യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മീനാട് പാലമൂട് രോഹിണിയില്‍ ജിജോ ഗോപിനാഥന്റെ ഭാര്യ റെനി (34)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ മലബാര്‍ എക്സ്പ്രസ് ആണ് തട്ടിയത്.
മീനാട് പാലമുക്കിലെ വീട്ടില്‍ നിന്നും റെനിയെ കാണാനില്ല എന്ന് കാണിച്ച് ബന്ധുക്കള്‍ ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയില്‍ നടത്തിയ പരിശോധനയ്ക്കിടയാണ് മയ്യനാട് റെയില്‍വേ ഗേറ്റിന് സമീപം രാത്രി 8.30ന് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മക്കള്‍: ധനശ്രീ, ദിയ ലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.