രാജീവ് കുമാർ
മാന്നാർ: കഴിഞ്ഞ ദിവസം പമ്പാനദിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അടൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ, അടൂർ - കണ്ണംകോട് കടുവങ്കൽവീട്ടിൽ രാജീവ് കുമാറാണ് (45) മരിച്ചത്. മാന്നാർ കുരട്ടിശ്ശേരി പാവുക്കര മൂന്നാംവാർഡിൽ അരികുപുറം ബംഗ്ലാവിൽപടി രണ്ടാംപുലിമുട്ടിന് സമീപം പമ്പാനദിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ജൂൺ 14 മുതൽ രാജീവ് കുമാറിനെ വീട്ടിൽനിന്ന് കാണാതായിരുന്നു. ബന്ധുക്കൾ മാന്നാർ പൊലീസിനെ വിവരം അറിയിച്ചിരുന്നു.
ഭാര്യ: മഞ്ജു. മക്കൾ: മാളവിക രാജീവ്, അഭിരാജ് രാജീവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.