Posted On
date_range Updated On
date_range വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു
തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. പുതിയറ സ്വദേശി സിർലിൻ (55) ആണ് മരിച്ചത്. അപകടത്തിൽ മറ്റൊരൾക്ക് പരിക്കേറ്റു.
കട്ടമരം തള്ളിക്കയറ്റുമ്പോൾ മറിഞ്ഞാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. രാവിലെ 6.30 നു കടലിൽ പോകാൻ ബോട്ട് ഇറക്കുമ്പോൾ ശക്തമായ തിരയിൽ പെട്ട് മരിക്കുക ആയിരുന്നു. മൃതദേഹം ഇപ്പോൾ വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ. പോസ്റ്റ്‌മോർട്ടം ചെയ്യാൻ മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.