ക്രിസ്മസിന് സ്‌പെഷൽ പച്ചരി
തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാൻ ഓപൺമാർക്കറ്റ് സെയിൽസ് സ്‌കീം പ്രകാരമുള്ള (ഒ.എം.എസ്.എസ്) സ്‌പെഷൽ അരി തുടർച്ചയായി ലഭ്യമാക്കുന്നതിന്‍റെ സാധ്യത പരിശോധിക്കാൻ മന്ത്രി അനൂപ് ജേക്കബ് നിർദ്ദേശം നൽകി.
ഓണത്തോടനുബന്ധിച്ച് കഴിഞ്ഞമാസം വിതരണം ആരംഭിച്ച ഒ.എം.എസ്.എസ് സ്‌പെഷൽ അരി വിതരണം ഈ മാസവും തുടരും. ക്രിസ്മസ് സമയത്ത് അടക്കം ഒ.എം.എസ്.എസ് സ്‌പെഷൽ അരി നൽകുന്നതിനായി എഫ്‌സിഐ. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഓണക്കാലത്തെ ഒഎംഎസ്എസ് സ്‌പെഷ്യൽ അരി വിൽപന പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. റേഷൻകടകളിലെ വിൽപനയ്ക്കനുസരിച്ച് വിതരണം പുനക്രമീകരിക്കും.
ക്രിസ്മസ്-പുതുവൽസര കാലത്ത് സ്‌പെഷ്യൽ പച്ചരിയും നൽകാൻ നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. വിഭാഗം, വിഹിതം എന്നിവ പിന്നീട് തീരുമാനിക്കും.
സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചക്കഞ്ഞിക്ക് കുത്തരി നൽകുന്നതിനുള്ള നടപടി പരിശോധിച്ചു വരികയാണ്. ആവശ്യമായ അരി വിഹിതം നൽകുന്നതിനു തടസമില്ലെന്നു എഫ്‌സിഐ ജനറൽ മാനേജർ യോഗത്തിൽ അറിയിച്ചു. ഉന്നതതലയോഗത്തിൽ എഫ്‌സിഐ, സിവിൽസപ്ലൈസ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.