തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ സമരം കനഗോലുവിന്‍റെ നിർദേശപ്രകാരമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ചൊവ്വാഴ്ചത്തെ സമരം സ്പീക്കറെ ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു. പ്രതിപക്ഷ നേതാവ് അഞ്ച് മിനിറ്റ് ഇടവിട്ട് നിർദേശം നൽകുകയായിരുന്നു. കനഗോലുവിന്‍റെ നിർദേശപ്രകാരമായിരുന്നു ഇതെല്ലാമെന്നും മന്ത്രി ആരോപിച്ചു. കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് സുനിൽ കനഗോലു.
പ്രതിപക്ഷനേതാവിന് എന്ത് സംഭവിച്ചുവെന്നറിയില്ല. കഴിഞ്ഞദിവസം തനിക്കെതിരെ തരംതാഴ്ന്ന വാക്കുകൾ ഉപയോഗിച്ചുവെന്നും പിറ്റേന്ന് സഭയിൽ വന്ന് അദ്ദേഹം കള്ളം പറഞ്ഞുവെന്നും ശിവൻകുട്ടി പറഞ്ഞു. എല്ലാവരോടും പുച്ഛം മാത്രമാണ് പ്രതിപക്ഷനേതാവിന്. തോന്നിവാസങ്ങളെ ന്യായീകരിക്കുന്ന വ്യക്തിത്വത്തിന് ഉടമയായി അദ്ദേഹം മാറി. സതീശൻ മുഖ്യമന്ത്രിയാകാൻ പഠിക്കുകയാണ്. എന്നാൽ, മൂന്നാമതും ഇടതുസർക്കാർ അധികാരത്തിൽ വരും. വിരട്ടൽ വേണ്ടെന്നും തങ്ങൾ കാര്യങ്ങൾ പറഞ്ഞുതുടങ്ങിയാൽ പലർക്കും മുണ്ട് തലയിലിട്ട് പോകേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ സമരം സുനിൽ കനഗോലുവിന്‍റെ നിർദേശപ്രകാരമാണെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ആസൂത്രിതമായി ഒരു വ്യക്തിയെ അധിക്ഷേപിക്കുകയാണ്. നിയമസഭയില്‍ സമരം ചെയ്യാന്‍ കനഗോലുവിന്റെ ഉപദേശം വേണോ?. സുനില്‍ കനഗോലു കോണ്‍ഗ്രസ് അംഗമാണ്. അദ്ദേഹം രാജ്യത്ത് എല്ലായിടത്തും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിക്കാറുണ്ട്. കേരളത്തില്‍ യു.ഡി.എഫ് ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് പരിപാടികള്‍ തീരുമാനിക്കുന്നത്.
ടൈഡല്‍ 7 എന്ന മുംെബെയിലെ പി.ആര്‍ ഏജന്‍സിക്ക് കോടികള്‍ നല്‍കി കൊണ്ടുവന്നാണല്ലോ മുഖ്യമന്ത്രി പ്രചാരണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.