കണ്ണൂർ: ബി.ജെ.പി ജില്ല കമ്മിറ്റി ഒാഫിസായി പ്രവർത്തിക്കുന്ന വീട് ഒഴിഞ്ഞുതരാനാവശ്യപ്പെട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും ഒഴിയുന്നില്ലെന്ന വയോധികയുടെ പരാതിയിൽ വനിത കമീഷൻ ഇടപെട്ടിട്ടും നടപടിയായില്ല. എതിർകക്ഷി അദാലത്തിൽ പെങ്കടുക്കാത്തതിനാൽ പൊലീസ് സഹായത്തോടെ ഹാജരാക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് വനിത കമീഷൻ അംഗങ്ങൾ അറിയിച്ചു.
എസ്.എൻ പാർക്ക് സ്വദേശിയായ ഇന്ദിര വിജയൻ (83) ആണ് വീട് ഒഴിഞ്ഞുതരുന്നില്ലെന്ന പരാതിയുമായി 2016ൽ വനിത കമീഷനെ സമീപിച്ചത്. തുടർന്ന് എതിർകക്ഷിയായ വിനോദ് എന്നയാളെ വനിത കമീഷൻ അദാലത്തിലേക്ക് വിളിച്ചുവെങ്കിലും കഴിഞ്ഞ അദാലത്തുകളിലൊന്നും വിനോദ് പെങ്കടുത്തിരുന്നില്ല. ഭർത്താവ് വിജയെൻറ മരണത്തെത്തുടർന്ന് 15 വർഷം മുമ്പ് ഇന്ദിര വിജയൻ മകൻ അജയ് വിജയനോടൊപ്പം ആഫ്രിക്കയിലേക്ക് പോകുന്ന ഘട്ടത്തിലാണ് ചൈത്രം വിനോദ് എന്നയാൾക്ക് എസ്.എൻ പാർക്കിന് സമീപത്തെ 23 സെൻറ് സ്ഥലത്തുള്ള വീട് 6500 രൂപ മാസ വാടക നിരക്കിൽ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.