ലീഗിനെ മുൻനിർത്തി വർഗീയ പ്രചാരണവുമായി ബി.ജെ.പിയും കാസയും; ഇത്തരം കൃമികളെ തിരിച്ചറിയാൻ കേരളത്തിനറിയാം -എം. ശിവപ്രസാദ്

കോഴിക്കോട്: മുസ്‍ലിം ലീഗിനെ മുൻനിർത്തി ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ച് ബി.ജെ.പിയും കാസയും നടത്തുന്ന വർഗീയ പ്രചാരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. വർഗീയത പടർത്താൻ ശ്രമിക്കുന്ന ഇത്തരം 'കൃമികളെ' തിരിച്ചറിയാനുള്ള വിവേകം കേരളീയ സമൂഹത്തിനുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ലീഗിന് വഴങ്ങിയാണ് ഹൈക്കമാൻഡ് കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കിയതെന്ന സംഘപരിവാർ പ്രചാരണം കുബുദ്ധിയാണെന്ന് ശിവപ്രസാദ് പറഞ്ഞു. എന്നാൽ ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും അഭ്യർത്ഥന മാനിച്ച് കെ.സി വേണുഗോപാലിനെ ഡൽഹിയിലും വി.ഡി സതീശനെ കേരളത്തിലും കോൺഗ്രസ് നിലനിർത്തുകയായിരുന്നു എന്നാണ് താൻ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ആണ് ഇത്തരം വർഗീയ പ്രചാരണങ്ങൾക്ക് വഴിയൊരുക്കിയത്. എന്നാൽ ബി.ജെ.പിയുടെ ഈ വിഷലിപ്തമായ നീക്കങ്ങളെ ചെറുക്കേണ്ടത് കേരളത്തിന്റെ ആകെ ഉത്തരവാദിത്തമാണെന്നും ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തുവരണമെന്നും ശിവപ്രസാദ് പറഞ്ഞു.


Full View

പോസ്റ്റിന്‍റെ പൂർണരൂപം

BJP യും CASA യും ചേർന്ന് ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വർഗ്ഗീയ പ്രചാരണവുമായി ഇറങ്ങിയിട്ടുണ്ട്. ഇത്തരം കൃമികളെ തിരിച്ചറിയാനുള്ള വിവേകം കേരളത്തിനുണ്ട്!

ലീഗിന് വഴങ്ങി ശ്രീ. കെ. സി.യെ ഹൈക്കമാൻഡ് ഒഴിവാക്കി എന്നാണ് ഈ കുബുദ്ധികൾ കേരളത്തിൽ പറയുന്നത്. എന്നാൽ ഞാൻ ചിന്തിക്കുന്നത് രാജ്യത്തെ RSS ന്‍റെയും BJP ടെയും അഭ്യർത്ഥന മാനിച്ച് കോൺഗ്രസ് ശ്രീ. കെ. സി.യെ ഡെൽഹിയിലും ശ്രീ. വി. ഡി.യെ കേരളത്തിലും നിർത്തി എന്നാണ്. ശ്രീ. കെ. സി.യെ പറ്റി കേരളത്തിലെ ലീഗ്ക്കാർ പറഞ്ഞതിനോട് ഈ കാര്യത്തിൽ ഞാൻ യോജിക്കുന്നു.

വർഗീയ പ്രചാരണത്തിന് വഴി ഒരുക്കിയത് UDF ആണ്. എന്നാൽ അത് ചെറുക്കേണ്ടത് കേരളത്തിൻ്റെ ആകെ ഉത്തരവാദിത്വമാണ്. ഒറ്റക്കെട്ടായി BJP യുടെ വർഗീയ പ്രചാരണങ്ങളെ എതിർക്കാം!

Tags:    
News Summary - BJP and CASA using League as a front for communal propaganda; Kerala knows how to identify such 'pests' - M. Sivaprasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.