ശബരിമല പ്രവേശം: ബി.െജ.പി വിശ്വാസികൾക്കൊപ്പം -കെ. സ​ുരേന്ദ്രൻ

തൃശൂർ: ശബരിമല പ്രവേശനത്തിന്​ എത്തുന്ന സ്ത്രീകളെ വിശ്വാസികൾ തടഞ്ഞാൽ ബി.ജെ.പി വിശ്വാസികൾക്കൊപ്പം നിൽക്കുമെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ശബരിമലയെ സംഘർഷ ഭൂമിയാക്കുന്നതാണ് ഇപ്പോഴത്തെ നീക്കം. വിശ്വാസികൾ ഏതറ്റം വരെ പോകുമോ അതിനൊപ്പം ബി.ജെ.പി ഉണ്ടാകും.

സുപ്രീം കോടതി വിധി നടപ്പാക്കാൻ കഴിയുന്ന സാമൂഹികാവസ്ഥ ഇപ്പോഴില്ലെന്നും ശബരിമലയുടെ നിലനിൽപ്പ് തന്നെ ഭീഷണിയാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. ലിംഗനീതി പറയുന്ന സർക്കാർ മുത്തലാക് വിഷയത്തിൽ നടത്തുന്നത് ഇരട്ടത്താപ്പാണ്. ശബരിമല വിഷയത്തിൽ സർക്കാറിന് രാഷ്​ട്രീയ ലക്ഷ്യമാ​െണന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Tags:    
News Summary - BJP always stand with Believers-K Surendran- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.