പ്രധാനമന്ത്രിയുടെ വിരുന്ന് കഴിഞ്ഞെത്തിയ ബിഷപ്പുമാർ ഗോൾവാൾക്കർ എഴുതിയ വിചാരധാര വായിക്കണമെന്ന് ബിനോയ് വിശ്വം

ആലപ്പുഴ: പ്രധാനമന്ത്രിയുടെ വിരുന്ന്​ കഴിഞ്ഞ്​ മടങ്ങിയ ബിഷപ്പുമാർ ഗോൾവാൾക്കർ എഴുതിയ വിചാരധാര വായിക്കണമെന്ന്​ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ്​ വിശ്വം എം.പി. ബിഷപ്പുമാര്‍ക്ക് വിരുന്നിന് പോകാനും രാഷ്ട്രീയ സംവാദത്തിൽ പ​​​ങ്കെടുക്കാനും അവകാശമുണ്ട്. എന്നാല്‍, ക്രിസ്ത്യാനികൾ ഇന്ത്യയുടെ ആഭ്യന്തര വെല്ലുവിളിയാണെന്ന്​ പറഞ്ഞ വിചാരധാര വായിച്ചാൽ വിരുന്നിന്​ വിളിച്ചവർ ആരാണെന്ന്​ മനസ്സിലാകും.

ഒന്നാമതായി മുസ്​ലിമും രണ്ടാമതായി ക്രിസ്ത്യാനിയും മൂന്നാമതായി കമ്യൂണിസ്റ്റുകാരനുമാണ്​ ആഭ്യന്തര വെല്ലുവിളി ഉയർത്തുന്നതെന്നാണ് വിചാരധാര പറയുന്നത്​. ബി.ജെ.പിയുടെ ആത്മീയ ഗുരുവായ ഗോൾവാൾക്ക​റെ തള്ളിപ്പറയാത്തിടത്തോളംകാലം അക്കാര്യം അറിയാത്ത രീതിയിലാവരുത്​ ബിഷപ്പുമാർ പെരുമാറേണ്ടത്​. മന്ത്രി സജി ചെറിയാന്‍റെ വിമർശനത്തിൽ തെറ്റില്ല. പക്ഷേ, ഭാഷ പ്രധാനമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

തൃശൂരിലെത്തിയതിനു പകരം മോദി പോകേണ്ടിയിരുന്നത് മണിപ്പൂരിലാണ്​. സ്ത്രീകൾ നഗ്നരായി തെരുവിലൂടെ നടത്തപ്പെട്ടപ്പോൾ ഒരുവാക്ക് പറയാൻ സാധിക്കാത്തതിൽ പ്രധാനമന്ത്രി അവരോട്​ മാപ്പ് പറയണം. സ്‌ത്രീകളുടെ മാനംകാക്കാൻ അറിയാത്ത മോദി വെറുമൊരു നാടകക്കാരനാണ്​. ഹിറ്റ്​ലർക്ക്​ പഠിക്കുന്നയാളാണദ്ദേഹം. ഗാരന്‍റി ആവർത്തിച്ചുപറയുന്നതെല്ലാം ഹിറ്റ്​ലർ സ്റ്റൈലാണ്​. താൻ താൻ താൻ എന്ന്​ പ്രയോഗിച്ചാണ്​ ഹിറ്റ്​ലർ പൊതുവേദിയിൽ ജനങ്ങളെ ആകർഷിക്കാൻ ശ്രമിച്ചത്​. ​നരേ​ന്ദ്ര മോദിയും ആശയങ്ങളും ഹിറ്റ്​ലറേറ്റ്​ ഫാഷിസത്തിന്‍റെ ഇന്ത്യൻ പ്രതീകമാണെന്നും ബിനോയ്​ വിശ്വം പറഞ്ഞു.

Tags:    
News Summary - Bishops Vicharadhara written by Golwalkar should be read

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.