കന്യാസ്ത്രീകളെ സ്ഥലംമാറ്റിയത് പ്രതികാര നടപടിയെന്ന് സിസ്റ്റർ ലൂസി

കൊച്ചി: ബിഷപ്പ് ഫ്രാങ്കോക്കെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലംമാറ്റിയത് പ്രതികാര നടപടിയെന്ന് സിസ്റ്റർ ലൂ സി കളപ്പുരക്കൽ. പ്രത്യേക മാനസികാവസ്ഥയിൽ കഴിയുന്ന കന്യാസ്ത്രീകളെ സ്ഥലംമാറ്റുന്നത് ശരിയല്ല. മാനസികമായി ഒറ്റപ് പെടുത്തി ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്. ഫാ. കുര്യക്കോസ് കാട്ടുത്തറയെ പോലെ കന്യാസ്ത്രീകൾ ഇല്ലാതാകാൻ സാധ്യതയുണ്ട്.

കുറവിലങ്ങാട് മഠത്തിൽ നിന്ന് കന്യാസ്ത്രീകൾ പോകരുത്. ആറ് വർഷം ഒരുമിച്ച് താമസിച്ചാലേ മനസിനും ശരീരത്തിനുമേറ്റ മുറിവ് മാറുകയുള്ളൂ. കേസ് നടപടികൾ അവസാനിച്ച ശേഷം സ്ഥലം മാറ്റട്ടെ. സാമ്പത്തികമില്ല, സുരക്ഷിതമല്ല, എതിരാളികളുടെ കൂടെ താമസിക്കേണ്ടി വരുന്നു തുടങ്ങിയ ആകുലതകൾ കന്യാസ്ത്രീകൾ പങ്കുവെച്ചിട്ടുണ്ടെന്നും സിസ്റ്റർ ലൂസി മാധ്യമങ്ങളോട് വ്യക്തമാക്കി.



Tags:    
News Summary - Bishop Franco Sister Lucy Kalappura -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.