ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം

കൊച്ചി: കന്യാസ്ത്രീയെ പീഢിപ്പിച്ച കേസിൽ മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്​ ഹൈകോടതിയുടെ ജാമ്യം. കേരളത്തില്‍ പ്രവേശിക്കരുതെന്നതടക്കം കർശനമായ ഉപാധികളോടെയാണ്​ സിംഗിൾബെഞ്ച്​ ജാമ്യം അനുവദിച്ചത്​. അ​ന്വേഷണം ഏറെക്കുറെ അന്തിമഘട്ടത്തിലായതും സെപ്​തംബർ 21 മുതൽ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നതും പരിഗണിച്ചാണ്​ ജാമ്യം അനുവദിച്ചിരിക്കുന്നത്​.

രണ്ട്​ ലക്ഷം ​രൂപയുടെ സ്വന്തവും സമാന തുകക്കുള്ള മറ്റ്​ രണ്ട്​ പേരുടേയും ജാമ്യ ബോണ്ട്​ കെട്ടിവെക്കണം, രണ്ട്​ മാസം വരെ രണ്ടാഴ്ചയിലൊരിക്കല്‍ ശനിയാഴ്​ച രാവിലെ 10നും ഉച്ചക്ക് ഒന്നിനും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥന്​ മുന്നില്‍ ഹാജരാവണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ മുതിരരുത്​, ഇരയായ കന്യാസ്​ത്രീയും കുടുംബവുമായി ബന്ധപ്പെടരുത്​, പാസ്​പോർട്ട്​ സമർപ്പിക്കണം തുടങ്ങിയവയാണ്​ മറ്റ്​ ഉപാധികൾ. കേസി​​​െൻറ ആവശ്യത്തിനല്ലാതെ കേരളത്തിലേക്ക്​ വരണമെങ്കിൽ ബന്ധ​പ്പെട്ട കോടതിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നും വ്യവ്​സ്​ഥ വെച്ചിട്ടുണ്ട്​.

നേരത്തെ ബിഷപ്പ്​ നൽകിയ ജാമ്യ ഹരജി കോടതി തള്ളിയിരുന്നു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും അഞ്ച്​ കന്യസ്​ത്രീകളുടെ സാക്ഷി ​മൊഴികൾ രേഖപ്പെടുത്താനുമുണ്ടെന്ന സർക്കാർ വാദം പരിഗണിച്ചായിരുന്നു അന്ന്​ ജാമ്യം നിഷേധിച്ചത്​. പുതിയ ഹരജി പരിഗണിക്കവേ ഇനിയും രണ്ടു പേരുടെ മൊഴി കൂടി രേഖപ്പെടുത്താനുണ്ടെന്ന്​ പ്രോസിക്യുഷൻ അറിയിച്ചു. ബിഷപ്പിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്​തെങ്കിലും അന്വേഷണം ഇപ്പോഴും തുടരുകയാണ്​. ഇൗ ഘട്ടത്തിൽ ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയു​ണ്ട്​. അതിനാൽ ജാമ്യം നൽകരുതെന്നും ആവശ്യപ്പെട്ടു.

ജാമ്യം അനുവദിച്ചാൽ പ്രതി വിദേശത്തേക്ക്​ രക്ഷപ്പെടുമെന്ന ആശങ്ക പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, അന്വേഷണം അന്തിമ ഘട്ടത്തിലുമാണ്​. തുടർന്നാണ്​ സാക്ഷികളെ സ്വാധീനിക്കാതിരിക്കാനുള്ള കർശന ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതായി കോടതി വ്യക്​തമാക്കിയത്​.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ 2014 മുതൽ 2016 വരെയുള്ള കാലയളവിൽ 13 തവണ ബിഷപ്പ് പീഢിപ്പിച്ചെന്നാണ് കേസ്. സെപ്തംബർ 21നാണ് ബിഷപ്പ് അറസ്റ്റിലാവുന്നത്. നേരത്തെ ഈ കേസില്‍ നല്‍കിയ ജാമ്യ ഹരജി ഒക്ടോബര്‍ മൂന്നിനാണ്​ കോടതി തള്ളിയത്​.

Tags:    
News Summary - Bishop Franco Mullkkal got Bail-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.