ബിഷപ് ഫ്രാങ്കോക്കെതിരായ കുറ്റപത്രം സ്വീകരിച്ചു, പത്തിന് ഹാജരാകണം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്​ക്കലിനെതിരായ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. ഈമാസം പത്തിന് കോടതിയിൽ ഹാജരാകണമെന്ന്​ കാട്ടി സമൻസ്​ അയക്കാനും പാലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. പ്രാഥമിക പരിശോധനയിൽ കുറ്റപത്രവും അനുബന്ധ രേഖകളും ശരിയാ​െണന്ന് കണ്ടെത്തിയതോടെയാണ്​ കുറ്റപത്രം സ്വീകരിച്ചത്​.

കോടതിയിൽ ഹാജരാകുന്ന ബിഷപ്പിന്​ കുറ്റപത്രത്തി​​െൻറയും അനുബന്ധ രേഖകളുടെയും പകർപ്പ്​ നൽകും. ഇതിനുശേഷം വിചാരണക്കായി കേസ്​ കോട്ടയം ജില്ല കോടതിയിലേക്ക് മാറ്റും. ജില്ല കോടതിയാകും വിചാരണ തീയതിയിലടക്കം തീരുമാനമെടുക്കുക.

കേസിൽ കന്യാസ്ത്രീയുടെ പരാതി പുറത്തുവന്ന് ഒരു വർഷമാകുമ്പോഴാണ് വിചാരണ നടപടികൾ ആരംഭിക്കാനൊരുങ്ങുന്നത്. കഴിഞ്ഞവർഷം ജൂൺ 17നാണ് ജലന്ധർ രൂപത അധ്യക്ഷനായിരുന്ന ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചെന്ന പരാതിയുമായി കന്യാസ്ത്രീ രംഗത്ത് എത്തിയത്. തുടർന്ന് കന്യാസ്ത്രീകൾ കൊച്ചിയിൽ നടത്തിയ പരസ്യ സമരത്തിനൊടുവിലാണ് ബിഷപ്പി​​െൻറ അറസ്​റ്റുണ്ടായത്​.

അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് കഴിഞ്ഞ മാസമാണ് പാലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അഡ്വ. ജിതേഷ് ജെ. ബാബുവാണ്​ സ്​പെഷൽ പ്രോസിക്യൂട്ടർ.

Tags:    
News Summary - BIshop Franco Mulakkal Nun Rape Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.