ബിഷപ് ഫ്രാങ്കോ മുളക്കലിന് കോവിഡ്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിസ്ഥാനത്തുള്ള ബിഷപ് ഫ്രാങ്കോ മുളക്കലിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. കേസിൽ ബിഷപ്പിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ തുടർച്ചയായി 14 തവണ കോടതിയിൽ ഹാജരാകാതിരുന്ന ബിഷപിന്‍റെ ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജലന്ധറിലെ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കൊറോണ ബാധിത പ്രദേശമാണെന്നും അതിൽ യാത്ര ചെയ്യാൻ കഴിയാതിരുന്നതിനാലാണ് ഹാജരാകാത്തതെന്നുമാണ് ഫ്രാങ്കോയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. ജലന്ധർ തീവ്രബാധിത മേഖലയല്ലെന്ന രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കിയ സാഹചര്യത്തിലാണ് ജാമ്യം റദ്ദാക്കിയത്. 

കേസ് ആഗസ്റ്റ് പതിമൂന്നിനാണ് വീണ്ടും കേസ് പരിഗണിക്കുക.ഫ്രാങ്കോയുടെ അഭിഭാഷകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിനും കോവിഡ് സ്ഥിരീകരിച്ചത്. 

LATEST VIDEO

Full View
Tags:    
News Summary - bishop Franco mulakkal covid test positive- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.