കൊല്ലം: ജനകീയ ജൈവൈവവിധ്യ രജിസ്റ്റർ (പി.ബി.ആർ) തയാറാക്കാത്ത തദ്ദേശസ്ഥാപനങ്ങൾ മാർച്ച് 31നകം ഇവ സമർപ്പിക്കാൻ സംസ്ഥാന ജൈവവൈവിധ്യ ബോർഡിെൻറ കർശന നിർദേശം. ഒരോ തദ്ദേശ സ്ഥാപനത്തിലെയും ജൈവവൈവിധ്യം സംബന്ധിച്ച് പഠിച്ച് രജിസ്റ്റർ തയാറാക്കി സമർപ്പിക്കണമെന്ന നിർേദശം നേരത്തേയുള്ളതാണെങ്കിലും ഇതു മിക്കയിടങ്ങളിലും പാലിക്കപ്പെട്ടിരുന്നില്ല.
വയനാട്, െകാല്ലം ജില്ലകളിൽ മാത്രമാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളും രജിസ്റ്ററുകൾ തയാറാക്കി സമർപ്പിച്ചത്. ശേഷിക്കുന്ന ജില്ലകളിൽ രജിസ്റ്റർ തയാറാക്കുന്ന നടപടികൾ വേഗത്തിലാക്കാനും അതിനു മേൽനോട്ടം വഹിക്കാനും കോഒാഡിനേറ്റർമാരോട് ൈജവെവെവിധ്യ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിൽനിന്നും ജൈവൈവവിധ്യ രജിസ്റ്റർ ലഭിച്ചശേഷം അവ ക്രോഡീകരിച്ച് ഡിജിറ്റൽ രൂപത്തിലാക്കുന്നത് ബോർഡിെൻറ പരിഗണനയിലാണ്. കേരളത്തിെല ജൈവവൈവിധ്യത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കുന്നതോെടാപ്പം സമഗ്ര പരിപാലന പദ്ധതികൾ ആവിഷ്കരിക്കുന്നതിനും രജിസ്റ്ററുകളുടെ ഡിജിറ്റൽവത്കരണം സഹായിക്കും.
അേതസമയം, പി.ബി.ആറുകൾ തയാറാക്കുന്നതിനും ൈജവ വൈവിധ്യ പരിപാലന സമിതികൾ (ബി.എം.സി) യഥാസമയം യോഗം ചേരുന്നതിനും നല്ലൊരുശതമാനം തദ്ദേശസ്ഥാപനങ്ങളും വിമുഖതകാട്ടുന്നു. ബി.എം.സികളിലേറെയും കൃത്യമായി യോഗം ചേരുകയോ മിനിറ്റ്സ് തയാറാക്കുകേയാ ചെയ്യുന്നില്ല. ഇതുമൂലം പരിസ്ഥിതിപ്രശ്നങ്ങൾ രൂക്ഷമായ തദ്ദേശസ്ഥാപനങ്ങളിൽ പോലും കാര്യക്ഷമമായ ഇടപെടൽ നടത്താൻ കഴിയാത്ത സാഹചര്യമുണ്ട്. തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ ചെയർമാൻമാരായാണ് ജൈവവൈവധ്യ പരിപാലന സമിതികൾ രൂപവത്കരിച്ചത്.
സമിതി മൂന്നു മാസത്തിലൊരിക്കൽ യോഗം ചേർന്ന് അതത് പ്രദേശത്തെ ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാക്കണമെന്നതടക്കമുള്ള നിർദേശങ്ങൾ നടപ്പായില്ല. ജൈവൈവവിധ്യ സമ്പത്തിന് ഭീഷണിയാവുന്ന ഏതു വിഷയത്തിലും ഇടപെടാനും തുടർനടപടികൾ സ്വീകരിക്കാനും സമിതിക്ക് ഉത്തരവാദിത്തമുണ്ടെങ്കിലും ഇതുണ്ടാവുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.