Posted On
date_range Updated On
date_range ചീത്തപ്പണം ചാക്കിലും ആംബുലന്‍സിലും ട്രോളി ബാഗിലും വരുന്നുണ്ട് -ബിനോയ് വിശ്വം
തൃശൂര്‍: തെരഞ്ഞെടുപ്പ് ജനഹിതം അറിയേണ്ട വേദിയാണെന്നിരിക്കെ കോണ്‍ഗ്രസും ബി.ജെ.പിയും ജനഹിതത്തെ പണഹിതം ആക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചീത്തപ്പണം ചാക്കിലും ആംബുലന്‍സിലും ട്രോളി ബാഗിലും വരുന്നുണ്ട്. ജനാധിപത്യത്തിന് വല്ലാത്തൊരു പ്രതിസന്ധിയാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനാധിപത്യ വ്യവസ്ഥക്കെതിരായ ആക്രമണത്തിന് ബി.ജെ.പിയും കോണ്‍ഗ്രസും കൂട്ടായി പിന്തുണയേകുകയാണ്. സ്ഥാനാര്‍ഥികള്‍ ചിലര്‍ ആംബുലന്‍സില്‍ വരുന്നു, പണം ചിലപ്പോള്‍ ചാക്കിലും ട്രക്കിലും ട്രോളി ബാഗിലും വരുന്നു എന്നെല്ലാം കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് അറിയേണ്ടത് ഇതിന്‍റെ വസ്തുതയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.