‘ഞങ്ങൾ വികസന വിരുദ്ധരല്ല, പക്ഷെ കുടിവെള്ളം മറന്ന് വികസനം വേണ്ട’; മന്ത്രി എം.ബി രാജേഷിന് മറുപടിയുമായി ബിനോയ് വിശ്വം

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ കമ്പനിക്ക് ബ്രൂവറി യൂനിറ്റിന് അനുമതി നൽകിയതിലുള്ള വിയോജിപ്പ് പരസ്യമാക്കി സി.പി.​ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഞങ്ങൾ വികസന വിരുദ്ധരല്ല, പക്ഷെ കുടിവെള്ളം മറന്നുളള വികസനം വേണ്ടെന്ന് ബിനോയ് വിശ്വം. ഏത് വികസനമായാലും കുടിവെള്ളമാണ് പ്രധാനം. ഇതിൽ കൂടുതലായൊന്നും പറയാനില്ലെന്നും ബിനോയ് വിശ്വം.

ബ്രൂവറി യൂനിറ്റിന് അനുമതി നൽകിയത് വിവാദമായ സാഹചര്യത്തിൽ സി.പി.ഐയെ അനുനയിപ്പിക്കാൻ ബിനോയ് വിശ്വവുമായി എക്സൈസ് മന്ത്രി എം.ബി. രാജേഷ് കൂടിക്കാഴ്ച നടത്തിയ​ിരുന്നു. എന്നാൽ, മുൻ നിലപാടിൽ മാറ്റമില്ലെന്ന് പ്രഖ്യാപിക്കുകയാണ് സി.പി.​െഎ. എന്നാൽ, പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സി.പി.എം നിലപാട്.

രണ്ട് ദിവസം മുമ്പ് സി.പി.ഐ ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ എത്തിയാണ് എം.ബി. രാജേഷ് ബിനോയ് വിശ്വത്തെ കണ്ടത്. ബ്രൂവറി പ്ലാന്‍റിന് അനുമതി നൽകിയ് കൊണ്ട് ജലദൗർലഭ്യം ഉണ്ടാകില്ലെന്ന് മന്ത്രി വിശദീകരിച്ചെന്നാണ് ലഭിക്കുന്ന വിവരം.

അതിനിടെ, മന്ത്രിസഭ അംഗീകരിച്ച കാര്യത്തിൽ പ്രത്യേകം ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്ന് മന്ത്രി എം.ബി. രാജേഷ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ബ്രൂവറി വിഷയത്തിൽ സംസ്ഥാന സർക്കാറിന് വേണ്ടി പറയേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷത്തിന്‍റെ അവശേഷിക്കുന്ന ആരോപണം കൂടി പുറത്തുവരട്ടെ. പരദൂഷണം എന്ന നിലയിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സം​സ്ഥാ​ന​ത്തെ ബ്രൂ​വ​റി​ക​ളി​ൽ പ​ല​തി​ലും ഉ​ൽ​പാ​ദ​നം ന​ട​ക്കു​ന്നി​ല്ലെ​ന്നാണ്​ സ​ർ​ക്കാ​ർ വിശദീകരിക്കുന്നത്. മ​ദ്യ​ന​യ​ത്തി​ൽ​ ഉ​ൽ​പാ​ദ​നം നി​ർ​ത്തി​യ ബ്രൂ​വ​റി​ക​ളെ കു​റി​ച്ച്​ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ കു​റു​ക്കു​വ​ഴി​യി​ലൂ​ടെ സ​ർ​ക്കാ​ർ ഒ​യാ​സി​സ്​ ക​മ്പ​നി​യെ ആ​ന​യി​ക്കു​ന്ന​ത്. 11 ഡി​സ്റ്റി​ല​റി​ക​ളി​ലൂ​ടെ​യും എ​ട്ട്​ വി​ദേ​ശ​മ​ദ്യ ബ്ലെ​ൻ​ഡി​ങ് ആ​ൻ​ഡ്​​ ബോ​ട്ട്ലി​ങ് യൂ​നി​റ്റു​ക​ളി​ലൂ​ടെ​യും മൂ​ന്ന് ബ്രൂ​വ​റി​ക​ളി​ലൂ​ടെ​യു​മാ​ണ് സം​സ്ഥാ​ന​ത്ത് മ​ദ്യ ഉ​ൽ​പാ​ദ​നം. അ​തി​ൽ ഒ​രു ഡി​സ്റ്റി​ല​റി​യി​ലും ഒ​രു ബ്ലെ​ൻ​ഡി​ങ് ആ​ൻ​ഡ് ബോ​ട്ടി​ലി​ങ്​ യൂ​നി​റ്റി​ലും ര​ണ്ട് ബ്രൂ​വ​റി​ക​ളി​ലും ഉ​ൽ​പാ​ദ​ന​മി​ല്ല. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ വി​ദേ​ശ​മ​ദ്യ വി​ൽ​പ​ന​ശാ​ല​ക​ളു​ടെ എ​ണ്ണം കേ​ര​ള​ത്തി​ൽ വ​ള​രെ കു​റ​വാ​ണെ​ന്നും മ​ദ്യ ഉ​പ​ഭോ​ഗ​ത്തി​ൽ കേ​ര​ളം പി​ന്നി​ലാ​ണെ​ന്നും മ​ദ്യ​ന​യം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പ​ഴ​ങ്ങ​ളി​ൽ​നി​ന്നും മ​റ്റും വീ​ര്യം​കു​റ​ഞ്ഞ വീ​ഞ്ഞ് ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള 2022ലെ ​വൈ​ന​റി പ​ദ്ധ​തി​യും പാ​ളി. ഓ​രോ സീ​സ​ണി​ലും ല​ഭ്യ​മാ​കു​ന്ന പ​ഴ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​ഴ​ങ്ങ​ളി​ൽ​നി​ന്നും മ​റ്റും വീ​ര്യം​കു​റ​ഞ്ഞ മി​ക​ച്ച വീ​ഞ്ഞ് ഉ​ൽ​പാ​ദി​പ്പി​ച്ച്​ കാ​ർ​ഷി​ക​മേ​ഖ​ല​യെ സ​ഹാ​യി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ, ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ വെ​ല്ലു​വി​ളി​യും കു​റ​ഞ്ഞ വി​ല​യ്ക്ക് വൈ​ൻ വി​പ​ണി​യി​ൽ എ​ത്തി​ക്കാ​നാ​കി​ല്ലെ​ന്ന​തും തി​രി​ച്ച​ടി​യാ​യി. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ കാ​സ​ർ​കോ​ട്ടെ ഒ​രു ക​ർ​ഷ​ക​ൻ മാ​ത്ര​മാ​ണ് ലൈ​സ​ൻ​സ് നേ​ടി യൂ​നി​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. തി​രു​വി​ല്ല്വാ​മ​ല​യി​ൽ മ​ര​ച്ചീ​നി​യി​ൽ നി​ന്നു സ്പി​രി​റ്റ് ഉ​ണ്ടാ​ക്കാ​ൻ തു​ട​ങ്ങി​യ ഡി​സ്റ്റി​ല​റി​യും പൂ​ട്ടി. സാ​ഹ​ച​ര്യം ഇ​താ​യി​രി​ക്കെ​യാ​ണ്​ രൂ​ക്ഷ കു​ടി​വെ​ള്ള പ്ര​ശ്നം നേ​രി​ടു​ന്ന മ​ഴ​നി​ഴ​ൽ പ്ര​ദേ​ശ​മാ​യ പാ​ല​ക്കാ​ട്​ എ​ല​പ്പു​ള്ളി​യി​ൽ ബ്രൂ​വ​റി​ക്ക്​ അ​ന​ധി​കൃ​ത​മാ​യി അ​നു​മ​തി ന​ൽ​കി​യ​ത്.

സം​സ്ഥാ​ന​ത്തെ മ​ദ്യോ​ൽ​പാ​ദ​ന ശേ​ഷി 36.86 ല​ക്ഷം കെ​യ്​​സ്​ ആ​ണെ​ങ്കി​ൽ വി​ൽ​പ​ന 19.30 ല​ക്ഷം ​കെ​യ്​​സാ​ണ്​. ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​ന്‍റെ പ​കു​തി പോ​ലും വി​റ്റ​ഴി​ക്കാ​നാ​കാ​ത്ത​തി​നാ​ൽ​ പ​ല ഡി​സ്റ്റി​ല​റി​ക​ളും ഉ​ൽ​പാ​ദ​നം നി​ർ​ത്തി. ഇ​തി​നി​ടെ എ​തി​ർ​പ്പ്​ അ​വ​ഗ​ണി​ച്ച്​ പു​തി​യ ബ്രൂ​വ​റി എ​ന്തി​നെ​ന്നാ​ണ്​ നാ​ട്ടു​കാ​രു​ടെ ചോ​ദ്യം. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ട്രാ​വ​ൻ​കൂ​ർ ഷു​ഗേ​ഴ്സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സി​ന്റെ ഉ​ൽ​പാ​ദ​നം കൂ​ട്ടു​മെ​ന്നും മ​ല​ബാ​ർ ഡി​സ്റ്റി​ല​റി ലി​മി​റ്റ​ഡ്​ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും മ​ദ്യ​ന​യ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. പ്ര​തി​ദി​നം ര​ണ്ടു ​ല​ക്ഷം ലി​റ്റ​ർ വെ​ള്ളം ന​ൽ​കാ​ത്ത​തി​നാ​ൽ​ എ​ക്സൈ​സ് വ​കു​പ്പി​നു കീ​ഴി​ലു​ള്ള മ​ല​ബാ​ർ ഡി​സ്റ്റി​ല​റി​യി​ൽ ജ​വാ​ൻ ബ്രാ​ണ്ടി ഉ​ൽ​പാ​ദ​നം മു​ട​ങ്ങി​യ​തി​നി​ടെ​യാ​ണ്​ സ്വ​കാ​ര്യ ബ്രൂ​വ​റി​ക്ക്​ വെ​ള്ളം ന​ൽ​കാ​മെ​ന്ന സ​ർ​ക്കാ​ർ വാ​ഗ്ദാ​നം.

Tags:    
News Summary - Binoy Vishwam replied to Minister MB Rajesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.