ബിനോയ് കോടിയേരി: യുവതിയുടെ മൊഴി രേഖപ്പെടുത്തും
മുംബൈ: ബിനോയ് കോടിയേരിക്ക് എതിരായ കേസ് ശക്തമാക്കാൻ മജിസ്ട ്രേറ്റിന് മുമ്പാകെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ മുംബൈ പൊലീ സ് നീക്കം. വ്യാഴാഴ്ചയോടെ കോടതിയിൽ അപേക്ഷ നൽകുമെന്ന് പൊലീസ് വ ൃത്തങ്ങൾ പറഞ്ഞു.
പരാതിക്കാരിയുടെ മൊഴികളിലെയും പരാതിയിലെയും വൈരുധ്യമാണ് സി.ആർ.പി.സി 164 പ്രകാരം മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി രേഖെപ്പടുത്താൻ പൊലീസിനെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതിയിൽ ആരോപിച്ച യുവതി ബിനോയിയെ വിവാഹം ചെയ്തതിന് സത്യവാങ്മൂലവും ഹാജരാക്കിയിട്ടുണ്ട്. ഇതടക്കമുള്ള വൈരുധ്യമാണ് മുൻകൂർ ജാമ്യാപേക്ഷ വാദത്തിനിടെ ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് യുവതിയുടെ ലക്ഷ്യമെന്നാണ് ബിനോയിയുടെ ആരോപണം.
അേതസമയം, ബിനോയ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി പറയാനിരിക്കെ അതുവരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ലെന്ന് ഒാഷിവാര, സീനിയർ ഇൻസ്പെക്ടർ ശൈലേഷ് പസൽവദ് പറഞ്ഞു. ബിനോയ് എവിടെയുണ്ടെന്ന് ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.