ആരോപണങ്ങൾ വ്യാജമെന്ന് ബിനോയ് കൊടിയേരി

തിരുവനന്തപുരം:  തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരി. തനിക്കെതിരെ യാതൊരു പരാതിയും ദുബായ്‌ കോടതിയിലും പൊലീസിലുമില്ല. ദുബായില്‍ പോകുന്നതിനു തനിക്ക് വിലക്കില്ല. ബിസിനസ് പങ്കാളിയുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു.

തനിക്കെതിരെ ഉയർന്നിരിക്കുന്ന വിവാദം 2014ൽ ഒത്തുതീർപ്പാക്കിയതാണെന്നും ബിനോയ് കോടിയേരി പറഞ്ഞു. നിലവിൽ തനിക്കെതിരെ കേസൊന്നുമില്ല. 2014 ലെ ഇടപാടാണ് ഇപ്പോള്‍ വിവാദമാകുന്നത്. ഈ ഇടപാടിലെ മുഴുവന്‍ പണവും കൊടുത്ത് തീര്‍ത്തുവെന്നും ബിനോയ് പറഞ്ഞു.

കോടിയേരിയുടെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ബിനോയ് ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്‍റര്‍പോളിന്‍റെ സഹായം തേടാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണു കമ്പനി വൃത്തങ്ങള്‍ പറയുന്നത്.

ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) കോടിയേരിയുടെ മകന് തങ്ങളുടെ അക്കൗണ്ടില്‍നിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ പരാതി.

Tags:    
News Summary - Binoy Kodiyeri alleges accusations are fake-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.