തിരുവല്ലയിൽ ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരെൻറ ബൈക്ക് പട്ടാപ്പകൽ മോഷ്ടിച്ചു
തിരുവല്ല: ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരെൻറ ബൈക്കുമായി പട്ടാപ്പകൽ മോഷ്ടാവ് കടന്നു. തിരുവല്ല പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറുടെ ബൈക്കാണ് മോഷണം പോയത്. ഞായറാഴ്ച ഉച്ചക്ക് ഒന്നിന് നഗരമധ്യത്തിലെ എസ്.സി.എസ് ജംഗ്‌ഷനിലായിരുന്നു സംഭവം.
ബൈക്ക് സമീപത്തെ അടച്ചിട്ട കടമുറിക്ക് മുമ്പിലാണ് വെച്ചിരുന്നത്. പെട്രോൾ ടാങ്കിന് മുകളിലെ ബാഗിലായിരുന്നു താക്കോൽ. പൊലീസുകാരൻ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ ബൈക്കിൽ യുവാവ് ഇരിക്കുന്നത് കണ്ടിരുന്നു.
ഇയാൾ ജോലിക്കിടെ ദാഹമകറ്റാൻ പോയസമയം താക്കോലെടുത്ത് യുവാവ് ബൈക്കുമായി മുങ്ങുകയായിരുന്നു. വെള്ളംകുടിച്ച് തിരികെയെത്തിയപ്പോൾ ബൈക്ക് കാണാനുണ്ടായിരുന്നില്ല. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
എസ്.സി.എസ് ജംഗ്ഷനിലേതടക്കമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് സമീപത്തെ ബാറിൽ യുവാവ് ബൈക്കുമായി എത്തിയ ദൃശ്യം ലഭിച്ചിട്ടുണ്ട്. സംഭവം പൊലീസിന് നാണക്കേടുണ്ടാക്കുമെന്നതിനാൽ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരടക്കം രഹസ്യമാക്കി വെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.