Posted On
date_range Updated On
date_range കണ്ണൂരിൽ ബൈക്കും പിക് അപും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കണ്ണൂർ: നൂഞ്ഞേരി മുണ്ടേരിക്കടവ് പാലത്തിന് സമീപം ബൈക്കും പിക് അപും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കണ്ണൂരിലെ ലുലു ഗോള്‍ഡ് ജീവനക്കാരന്‍ കയ്യങ്കോട് കല്ലുവളപ്പില്‍ ഹാരിസന്റെയും എം.പി. നസീമയുടെയും മകന്‍ അജാസ് (22), കണ്ണാടിപ്പറമ്പിലെ ഡ്രൈവറായ സുരേശന്റെയും ശ്യാമളയുടെയും മകന്‍ വെല്‍ഡിങ് തൊഴിലാളിയായ കാരയാപ്പിലെ വിഷ്ണു (22) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. മുണ്ടേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക് അപ് വാനും കണ്ണാടിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇവരെ ഉടന്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷ്ണുവിന്റെ സഹോദരന്‍: അര്‍ജുന്‍. അജാസിന്റെ സഹോദരന്‍ അനസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.