Posted On
date_range Updated On
date_range പാലയോട് അപകടത്തിൽ ബൈക്ക് യാത്രികൻ മരണപ്പെട്ടു
ഇരിക്കൂർ : ബുധനാഴ്ച രാവിലെ എടയന്നൂർ പാലയോട് ജംഗ്ഷനിൽ വെച്ച് സ്കൂട്ടർ ടോറസ് ടിപ്പർ ലോറിയിലിടിച്ചുണ്ടായ അപകടത്തെ തുടർന്ന് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചിത്രാരി സുഭാഷ് നഗറിൽ വളപ്പിനകത്ത് ഹൗസിൽ താമസിക്കുന്ന പരേതരായ കെ.സി ഖാദറിന്റെയും വി. സക്കീനയുടേയും മകൻ ആസാദ് വളപ്പിനകത്ത് (41) മരിച്ചു.
ഭാര്യ : സറീന (പഴയങ്ങാടി), മക്കൾ : ഷഹീൻ (12), ശാദിൻ (8), സഹോദരങ്ങൾ : ഖിഫായത്ത്, ഷഫീഖ്, ശിഹാബുദ്ദീൻ, ബദറുദ്ദീൻ, വാഹിദ, ഫാത്തിമ, മുഹമ്മദലി, മഹറൂഫ്
ചിത്രം : എടയന്നൂരിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട ആസാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.