തിരൂർ: ബിബിൻ വധക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അഞ്ചാം പ്രതിയെ കോടതി 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ ചോദ്യം ചെയ്തു വരുകയാണ്. നാലു കേന്ദ്രങ്ങളിൽ യോഗം ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഇയാൾ പൊലീസിനെ അറിയിച്ചു. നാല് യോഗങ്ങളിലും പങ്കെടുത്തിട്ടുമുണ്ട്. ആളുകളെ തെരഞ്ഞെടുത്തതിലും പങ്കുണ്ട്.
തിരിച്ചറിയിൽ പരേഡ് നടക്കാനുള്ളതിനാൽ പ്രതിയുടെ വിശദാംശങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം പുളിഞ്ചോട്ട് കൊണ്ടുപോയി തെളിവെടുത്തിരുന്നു. ബിബിനെ ആക്രമിച്ച രീതിയും രക്ഷപ്പെട്ട മാർഗവും ഇയാൾ പൊലീസിന് കാണിച്ചുനൽകി. കേസിൽ 10 പേരെ അറസ്റ്റ് ചെയ്തെങ്കിലും കൃത്യത്തിൽ പങ്കെടുത്ത രണ്ടാളെ മാത്രമേ പിടികൂടാനായിട്ടുള്ളൂ. ആറുപേരാണ് കൃത്യം നിർവഹിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.
നേരത്തെ കൃത്യത്തിൽ പങ്കെടുത്ത രണ്ടാംപ്രതി സാബിനൂളിനെ അറസ്റ്റ് ചെയ്ത് തെളിവെടുത്തിരുന്നു. ഇയാളുടെ വിശദാംശങ്ങൾ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയയുടൻ പുറത്തു വിട്ടിരുന്നു. തിരിച്ചറിയാൻ സാധിക്കുന്ന ദൃക്സാക്ഷികളുള്ളതിനാലാണ് പുതിയ പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്തുന്നതെന്നാണ് പൊലീസ് ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.