ഭൂട്ടാൻ വാഹനക്കടത്ത്: അസമിലെ ട്രാൻസ്‌പോർട്ട് ഓഫീസർക്ക് തിരിച്ചടി; ജാമ്യാപേക്ഷ തള്ളി

ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് കേസിലെ പ്രതിയും അസമിലെ ബോംഗായ്ഗാവ് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറുമായ ദീപക് പഠോവരിയുടെ ജാമ്യാപേക്ഷ കൊച്ചിയിലെ അഡീഷണൽ സെഷൻസ് കോടതി തള്ളി. മാർച്ച് 13നകം കോടതിയിൽ കീഴടങ്ങാൻ നേരത്തെ നിർദേശം നൽകിയിരുന്നെങ്കിലും, അത് പാലിക്കാതെ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അസമിൽ വെച്ച് അറസ്റ്റിലായ ഇയാൾക്ക് നേരത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. വ്യാജരേഖകൾ ചമച്ച് 36 ആഡംബര വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള പ്രധാന കണ്ടെത്തൽ.

ഈ വലിയ വാഹനക്കടത്ത് മാഫിയയെ തകർക്കാൻ ലക്ഷ്യമിട്ട് നടത്തിയ 'ഓപ്പറേഷൻ നുംഖോറി'ലൂടെ കേസിന്റെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന പശ്ചിമ ബംഗാൾ സ്വദേശി ബിശ്വദീപ് ദാസ് ഉൾപ്പെടെ അഞ്ചുപേരെ നേരത്തെ പിടികൂടിയിരുന്നു. ഷില്ലോങ് കസ്റ്റംസിന്റെയും സശസ്ത്ര സീമാ ബല്ലിന്റെയും സഹായത്തോടെ കൊച്ചി കസ്റ്റംസ് യൂണിറ്റാണ് ദീപക് പഠോവരി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും സംഘത്തെയും അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Bhutan vehicle smuggling: Assam transport officer gets setback; bail plea rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.