പറളി: പറളി പഴയ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഭാരതപ്പുഴയിലെ തടയണയിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശികളായ ര ണ്ടു യുവാക്കൾ മുങ്ങിമരിച്ചു. ചെന്നൈ വില്ലി തെരുവിൽ നാദമുറിക്ക് സമീപം വിശ്വനാഥിെൻറ മകൻ ഗോകുൽ (20), അയൽവാസി ക ാർത്തിക് (19) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ച ഒരുമണിയോടെയായിരുന്നു അപകടം.
പറളിയിലെ യാക്കൂബിെൻറ മകളും ചെന്നൈയിൽ ഫാഷൻ ഡിസൈനറുമായ ഫർസാനയുടെ വീട്ടിലെത്തിയതായിരുന്നു ആറംഗസംഘം. ചെന്നൈയിൽനിന്ന് ഇവർ ചൊവ്വാഴ്ച രാവിലെ 11ഒാടെയാണ് എത്തിയത്. ഉച്ചഭക്ഷണം കഴിക്കുന്നതിനുമുമ്പ് ഇവർ കുളിക്കാനായി സമീപത്തെ തടയണയിലിറങ്ങി. ഇതിനിടെ ഗോകുൽ, കാർത്തിക് എന്നിവർ െവള്ളത്തിൽ മുങ്ങുകയായിരുന്നു.
കൂടെയുള്ളവർ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. നാട്ടുകാരും മങ്കര പൊലീസും പാലക്കാെട്ട അഗ്നിശമനസേനയും ചേർന്ന് മണിക്കൂറുകൾനീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുക്കാനായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. അഗ്നിശമനസേനയോടൊപ്പം നാട്ടുകാരായ ഷാഫി, നൗഷാദ്, ഷാജഹാൻ, അറഫാത്ത്, രമേശൻ, മണികണ്ഠൻ എന്നിവരും തിരച്ചിലിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.